Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിന്റെ വികസനത്തിന്റെ കാര്യം ഇനി ഇവർ കൂടി പറയട്ടെ; അഴിയൂരില്‍ കുട്ടികളുടെ ഗ്രാമസഭ മാതൃകയായി

വടകര: വികസനം നാളയുടെ തലമുറകളുടെ മുന്നേറ്റത്തിനുള്ളതാണ്. അതിനാൽ ആസൂത്രണത്തിൽ ഇന്ന് തല മുതിർന്നവർ മാത്രം പോരയെന്ന് വിളിച്ചു പറയുകയാണ് കോഴിക്കോട് കണ്ണൂർ അതിർത്തി പങ്കിടുന്ന ഒരു ഗ്രാമം. ഇവിടെ വികസന കാര്യത്തിൽ വിദ്യാർത്ഥികൾ കൂടി പങ്കാളികളാണ്. അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി 2018-19വര്‍ഷത്തിലെ കുട്ടികളുടെ മേഖലയില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്വേണ്ടി കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചത്.


ഗ്രാമസഭ വടകര ഡി.വൈ.എസ്.പിടി.വി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. അനാമിക, അനുനന്ദന, ശിവഗംഗ, ഫാത്തിമഷെറിന്‍ എന്നീ കുട്ടികള്‍ ഗ്രാമസഭ നിയന്ത്രിച്ചു. വ്യത്യസ്ത വിഷയങ്ങളില്‍കുട്ടികളില്‍ ആശയങ്ങള്‍ പങ്ക് വെച്ചു. പഞ്ചായത്ത് പ്രസിഡണ്ട്
ഇ.ടി.അയ്യൂബ്, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡണ്ട് റീന
രയരോത്ത്, സുധ മാളിയേക്കല്‍, മഹിജ തോട്ടത്തില്‍, കെ.വി.സലാം എന്നിവര്‍പ്രതികരണങ്ങള്‍ അറിയിച്ചു.

 student

അഴിയൂരിലെ കുട്ടികളുടെ ഗ്രാമസഭ വടകര ഡി.വൈ.എസ്.പി ടി.വിപ്രേമരാജന്‍ ഉദ്ഘാടനം ചെയ്യുന്നു

പ്ലാസ്റ്റിക്കിന്റെ വിനാശകരമായ ഉപയോഗംകുടിവെള്ള സ്രോതസ്സുകളുടെ അനിയന്ത്രിതമായ മലിനീകരണം, പ്രകൃതിയെനശിപ്പിക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍, വര്‍ത്തമാനകാല സാഹചര്യത്തില്‍സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍, യാത്ര പ്രശ്നങ്ങള്‍,ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച വിഷയമായി. കുട്ടികള്‍ക്ക്
വേണ്ടി മുത്തശ്ശിയോട് ചോദിക്കാം, ഒന്നാംക്ലാസ് ഒന്നാം തരമാക്കല്‍, മഴ
നടത്തം, സ്കൂളുകളില്‍ ഔഷധ ചെടി വിതരണം, കുട്ടികൃഷി എന്നീ നൂതന പദ്ധതികള്‍
പഞ്ചായത്ത് നടപ്പിലാക്കുമെന്ന് യോഗത്തില്‍ പ‍ഞ്ചായത്ത് അധികൃതര്‍ ഉറപ്പ്നല്‍കി.
പ്രകൃതി മനോഹരമായ മാഹി റെയില്‍വെ സ്റ്റേഷന്റെ ചാരങ്കയ്യില്‍
വി.സി.ബിക്ക് പരിസരത്ത് വെച്ചാണ് ഗ്രാമസഭ യോഗം നടന്നത്. ഗ്രാമസഭയില്‍റൈറ്റ് ചോയ്സ് സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനവുംഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+