കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമീണ ഗവേഷക സംഗമം സമാപിച്ചു; നൂതന ശാസ്ത്രീയ അറിവുകള്‍ സാധാരണ ജനങ്ങളിലെത്തിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണം: എം ചന്ദ്രദത്തന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രാമീണ ഗവേഷക സംഗമം 2018 വയനാടന്‍ കാര്‍ഷിക മേഖലക്ക് പുത്തന്‍ അറിവുകളും അനു'വങ്ങളും പ്രതീക്ഷകളും നല്‍കി സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഐ.എസ്.ആര്‍.ഒ. ഡയറക്ടറുമായിരുന്ന എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം ചെയ്തു. നൂതന ശാസ്ത്രീയ അറിവുകള്‍ സാധാരണ ജനങ്ങളിലെത്തിക്കാന്‍ ഗവേഷകരും സ്ഥാപനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. റിം 2018 അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ ഡോ. ആര്‍.വി.ജി. മേനോന്‍ റിപ്പേര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ സമിതി മെമ്പര്‍ പ്രൊഫസര്‍ ടി.ജയരാമന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്പ്‌മെന്റ് ഹൈദരാബാദ് ഡയറക്ടര്‍ മുഹമ്മദ് ഖാന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

gaveshnm

ഗ്രാമീണ ഗവേഷക സംഗമം സമാപന സമ്മേളനം എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം ചെയ്യുന്നു

ജഡ്ജിംഗ് കമ്മറ്റി കോ-ചെയര്‍മാന്‍ പ്രൊഫസര്‍ ആര്‍.എ.ഡി. പിള്ള അവാര്‍ഡ് പ്രഖ്യാപനം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചീഫ് സയന്റിസ്റ്റ് ഹെഡ് ഡോ.അജിത് പ്രഭു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഗിരിജന്‍ ഗോപി കൃതജ്ഞതയും രേഖപ്പെടുത്തി. റിം 2018 ലെ റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

വയര്‍ലെസ്സ് ഓട്ടോമാറ്റിക് വാട്ടര്‍ലെവല്‍ കണ്‍ട്രോള്‍ സിസ്റ്റം കണ്ടുപിടിച്ച പി.അജയന്‍ (തിരുവങ്ങാട്, തലശ്ശേരി), ഈസി മില്‍ക്കിംഗ് മിഷ്യന്‍ കണ്ടുപിടിച്ച ജോസഫ് (ഗാന്ധിനഗര്‍, കോതമംഗലം) ഓട്ടോമാറ്റിക് കപ്പ് ഹാംഗര്‍ മിഷ്യന്‍ കണ്ടുപിടിച്ച ജി.എസ്. മോഹന്‍ കുമാര്‍ ടീമിനും (വേങ്ങൂര്‍, കൊല്ലം) എന്നിവര്‍ക്ക് റിം 2018ന്റെ റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡ് വിതരണം ചെയ്തു. ഡസ്റ്റ് റിമൂവിംഗ് സിസ്റ്റം കണ്ടുപിടിച്ച ഷാജി വര്‍ഗീസ്, തോമസ് ചാക്കോ (കരിമ്പം, കണ്ണൂര്‍) എന്നിവര്‍ക്കും ഇലക്‌ട്രോണിക് വോള്‍ട്ടേജ് ഡിറ്റക്ടര്‍ കണ്ടുപിടിച്ച പി.കെ. 'ാഗ്യരാജിനും (കുമ്പഴ, പത്തനംതിട്ട) കണ്‍സോവ റൈസ് ഡ്രൈനര്‍ കണ്ടുപിടിച്ച എന്‍. ടി. ജോസഫിനും (മഞ്ചേരി) ആം ആന്റ് ഫൂട്ട് പ്രൊട്ടക്ടര്‍ കണ്ടുപിടിച്ച വി.പി.ദിവാകരനും(നീലേശ്വരം), ഹണീബീ ട്രാന്‍സ്ഫറിംഗ് എക്യുപ്‌മെന്റ് കണ്ടുപിടിച്ച ഒലി അമന്‍ ജോധക്കും(അമ്പലവയല്‍), മണ്ണില്ലാത്ത ടെറസ് ഫാമിംഗും, എക്കോ ഫ്രെണ്ട്‌ലി വിക്ക് ഇറിഗേഷന്‍ ഗ്രോബാഗില്‍ കണ്ടുപിടിച്ച വി.എന്‍. ഷിബുകുമാര്‍ & ടീമിനും(നാവായിക്കുളം, തിരുവനന്തപുരം) എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്തു.

English summary
grameena gaveshaka sangamam concluded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X