കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക കണ്ടുപിടുത്തങ്ങള്‍ക്ക് സ്ത്രീ സൗഹൃദമുഖം വേണം: ഗ്രാമീണ ഗവേഷകസംഗമം സെമിനാര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാര്‍ഷിക മേഖലയിലെ കണ്ടുപിടുത്തങ്ങള്‍ക്ക് സ്ത്രീ സൗഹൃദ മുഖം വേണമെന്നും പുരുഷന്മാരില്ലാത്ത സമയങ്ങളില്‍ കാര്‍ഷികവൃത്തി ചെയ്യാന്‍ അത്തരം യന്ത്രങ്ങള്‍ അവര്‍ക്ക് സഹായകമാവുമെന്നും എം എസ് സ്വാമിനാഥന്‍ നിലയത്തില്‍ നടക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിന്റെ (റിം 2018) ഭാഗമായി നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും മറ്റ് ആവശ്യങ്ങള്‍ക്ക് വീടുകളില്‍ നിന്നും പുരുഷന്മാര്‍ മാറി നില്‍ക്കുമ്പോള്‍ കാര്‍ഷിക ഉപകരണങ്ങള്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കാര്‍ഷിക കണ്ടുപിടുത്തങ്ങള്‍ക്ക് സ്ത്രീ സൗഹൃദമുഖം അനിവാര്യമാവുന്നത്.

സാങ്കേതിക വിദ്യ മൊത്തമായി പരിശോധിച്ചാല്‍ മിക്കവയും സ്ത്രീ സൗഹൃദമാണെങ്കിലും കാര്‍ഷിക മേഖലയിലെ സ്ഥിതി മറിച്ചാണ്. നെല്ല്, കാപ്പി, കുരുമുളക്, വാഴ, റബ്ബര്‍ എന്നിങ്ങനെയുള്ള പ്രധാന വിളകള്‍ ഉപയോഗപ്പെടുത്തുന്ന മിക്ക യന്ത്രങ്ങളും സ്ത്രീ സൗഹൃദമെന്ന് പറയാന്‍ സാധിക്കില്ല. കുടുംബശ്രീ മിഷന്‍ മുഖേന ഗ്രാമീണ ഗവേഷണ കണ്ടെത്തലുകള്‍ക്ക് ഒരു ജനകീയ അവബോധം നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്നായിരുന്നു കുടുംബശ്രീ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി. സാജിത സെമിനാറില്‍ അഭിപ്രായപ്പെട്ടത്. കുടുംബശ്രീയിലൂടെ ഗ്രാമീണ കണ്ടെത്തലുകള്‍ക്ക് ജനകീയാടിത്തറ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും സാജിത അഭിപ്രായപ്പെട്ടു.

gram

കുടുംബശ്രീയുടെ വ്യത്യസ്തമായ ലോ രീതികള്‍ ഗ്രാമീണ ഗവേഷകര്‍ക്ക് എങ്ങിനെ ഉപയോഗപ്പെടുത്താം എതിനെക്കുറിച്ചും അവര്‍ വിശദമായി സംസാരിച്ചു. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീം ഗ്രാമീണ ഗവേഷകര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ബൃഹത്ത് പദ്ധതിയാണെന്ന് ലീഡ് ബാങ്ക് മാനേജര്‍ എം.ഡി. ശ്യാമള വിശദമാക്കി. ഗവേഷണങ്ങള്‍ ആശയതലത്തില്‍ ആരംഭിക്കണമെന്നും അവ ഒരു ഉല്‍പ്പന്നമായി രൂപം പ്രാപിക്കണമെന്നും അങ്ങിനെ അവ ഉല്‍പ്പാദന വര്‍ദ്ധനവിന് സഹായകരമായി തീര്‍ത്ത് ഗവേഷകനെ സാമ്പത്തിക ഭദ്രതയില്‍ എത്തിക്കുന്നതായിരിക്കുമെന്നും ശ്യാമള അഭിപ്രായപ്പെട്ടു. റിം 2018-ല്‍ നടന്ന വ്യത്യസ്ത വിഷയങ്ങളില്‍ ഡോ. മഞ്ജുള മേനോന്‍, ഡോ.എന്‍. അനില്‍കുമാര്‍, ഡോ.എന്‍.എസ്. പ്രദീപ്, ഡോ. ഹരിനാരായണന്‍ ,ഡോ. ആര്‍.വി.ജി. മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാപ്ഷന്‍

ഗ്രാമീണ ഗവേഷക സംഗമം സെമിനാറില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി സാജിത സംസാരിക്കുന്നു

English summary
Grameena gaveshana sangamam seminar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X