Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നുമറിയാത്ത അമ്മൂമ്മയോട് കൊച്ചുമക്കളായ യുവതികൾ ചെയ്തത്! എല്ലാം നൈസായി അടിച്ചുമാറ്റി, കോട്ടയത്ത്...

കടുത്തുരുത്തി കാട്ടാമ്പാക്ക് പ്രസാദ മന്ദിരത്തിൽ സരോജിനി കുഞ്ഞുക്കുട്ടിയുടെ പണമാണ് ഇവരുടെ കൊച്ചുമക്കളായ ദിവ്യമോൾ(36), ബിന്ദുമോൾ(44) എന്നിവർ അപഹരിച്ചത്.

കോട്ടയം: ബാങ്ക് അക്കൗണ്ടും എടിഎം കാർഡും ഉപയോഗിക്കാനറിയാത്ത വല്ല്യമ്മയുടെ പണം കൊച്ചുമക്കൾ തട്ടിയെടുത്തു. 88കാരിയായ വല്ല്യമ്മ ബാങ്കിൽ നിക്ഷേപിച്ച 1,60,000 രൂപയാണ് കൊച്ചുമക്കളായ യുവതികൾ ചേർന്ന് തട്ടിയെടുത്തത്.

കടുത്തുരുത്തി കാട്ടാമ്പാക്ക് പ്രസാദ മന്ദിരത്തിൽ സരോജിനി കുഞ്ഞുക്കുട്ടിയുടെ പണമാണ് ഇവരുടെ കൊച്ചുമക്കളായ ദിവ്യമോൾ(36), ബിന്ദുമോൾ(44) എന്നിവർ അപഹരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും കടുത്തുരുത്തി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പിടിയിലായ ദിവ്യമോളും ബിന്ദുമോളും സരോജിനിയമ്മയുടെ മകന്റെ മക്കളാണ്. ഒറ്റയ്ക്ക് താമസിക്കുന്ന സരോജിനിയമ്മ കഴിഞ്ഞ ദിവസം മരുന്നു വാങ്ങാൻ പണമെടുക്കാനായി ബാങ്കിലെത്തിയപ്പോളാണ് പണം നഷ്ടമായ വിവരമറിയുന്നത്.

 തനിച്ചു താമസം...

തനിച്ചു താമസം...

കടുത്തുരുത്തി കാട്ടാമ്പാക്ക് സ്വദേശിയായ സരോജിനിയമ്മ ഭർത്താവ് മരിച്ചതിന് ശേഷം വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്.

നാലു സെന്റ് സ്ഥലം...

നാലു സെന്റ് സ്ഥലം...

ഭർത്താവ് മരിച്ചതോടെ കൈവശമുണ്ടായിരുന്ന സ്ഥലം മക്കൾക്ക് വീതം വെച്ച് നൽകി. ബാക്കി വന്ന നാലു സെന്റ് സ്ഥലത്താണ് സരോജിനിയമ്മ താമസിച്ചുവന്നത്.

വീട് വെയ്ക്കാൻ...

വീട് വെയ്ക്കാൻ...

ഇതിനിടെയാണ് മകന്റെ രണ്ട് പെൺമക്കൾ വീടു വെയ്ക്കുന്നതിനായി സരോജിനിയമ്മയോട് സ്ഥലം ആവശ്യപ്പെട്ടത്. വിവാഹമോചിതരായ ബിന്ദുമോളും ദിവ്യമോളുമാണ് അമ്മൂമ്മയുടെ കൈവശമുള്ള സ്ഥലം പണം കൊടുത്ത് വാങ്ങിയത്.

ബാങ്കിൽ നിക്ഷേപിച്ചു...

ബാങ്കിൽ നിക്ഷേപിച്ചു...

സരോജിനിയമ്മയുടെ മൂന്നു സെന്റ് സ്ഥലമാണ് ഒന്നര ലക്ഷം രൂപയ്ക്ക് കൊച്ചുമക്കളായ ദിവ്യമോളും ബിന്ദുമോളും വാങ്ങിയത്. ഈ പണം ഇവർ സരോജിനിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും പാസ്ബുക്കിൽ പതിപ്പിക്കുകയും ചെയ്തിരുന്നു.

പണം പിൻവലിച്ചു...

പണം പിൻവലിച്ചു...

സരോജിനിയമ്മയുടെ പേരിലുള്ള എടിഎം കാർഡ് സ്വന്തമാക്കിയ ശേഷമാണ് ഇരുവരും അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. പലഘട്ടങ്ങളിലായാണ് ഇരുവരും ചേർന്ന് പണം തട്ടിയെടുത്തത്.

പരാതി...

പരാതി...

മരുന്നു വാങ്ങാൻ പണമെടുക്കാനായി ബാങ്കിൽ പോയപ്പോളാണ് സരോജിനിയമ്മ ഒന്നര ലക്ഷവും പെൻഷൻ തുകയും നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടർന്ന് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

കോടതിയിൽ...

കോടതിയിൽ...

സരോജിനിയമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് സംഘം പണം തട്ടിയെടുത്തത് കൊച്ചുമക്കളാണെന്ന് കണ്ടെത്തി. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് വൈക്കം കോടതിയിൽ ഹാജരാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+