മലയാളികളില്ലാതെ എന്ത് യുഎഇ! കേരളത്തെയും മലയാളികളെയും വാനോളം പുകഴ്ത്തി ഷാർജ സുൽത്താൻ
ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
തിരുവനന്തപുരം: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തി. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ഷാർജ ഭരണാധികാരി കേരളത്തിലെത്തിയിരിക്കുന്നത്. നാലു ദിവസം തലസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ സന്ദർശനത്തിന് ശേഷം ഷാർജയിലേക്ക് മടങ്ങും. കഴിഞ്ഞദിവസം കേരളത്തിലെത്തിയ അദ്ദേഹത്തിന് സംസ്ഥാന സർക്കാർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ കെടി ജലീൽ, കെകെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും ഷാർജ ഭരണാധികാരിയെ സ്വീകരിക്കാനെത്തിയിരുന്നു.

കേരളത്തെ പ്രകീർത്തിച്ചു....
അറബ് രാജ്യങ്ങളും കേരളവുമായുള്ള നൂറ്റാണ്ടുകൾ നീണ്ട ബന്ധത്തെ പ്രകീർത്തിച്ചാണ് ഷാർജ ഭരണാധികാരി സംസ്ഥാനത്തെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചത്. കോവളം ലീല ഹോട്ടലിൽ വെച്ചാണ് ഷാർജ ഭരണാധികാരി മന്ത്രിമാരായ കെടി ജലീൽ, കടകംപള്ളി സുരേന്ദ്രൻ, കെകെ ശൈലജ എന്നിവരുമായി വിശേഷങ്ങൾ പങ്കിട്ടത്.

മലയാളികളുടെ പങ്ക്...
യുഎഇയുടെ വികസനത്തിൽ മലയാളികൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സംസാരിച്ചു.

ചോദിച്ചറിഞ്ഞ് സുൽത്താൻ...
വൈകീട്ട് കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച ചായ സൽക്കാരത്തിന് ശേഷമാണ് ഷാർജ ഭരണാധികാരി മന്ത്രിമാരുമായി വിശേഷങ്ങൾ പങ്കുവെച്ചത്. ഇതിനിടെ കേരളത്തിന്റെ സാമൂഹിക പുരോഗതി ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.

ഗവർണർ...
തിങ്കളാഴ്ച രാവിലെ രാജ്ഭവനിലെത്തുന്ന ഷാർജ ഭരണാധികാരി ഗവർണർ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തും. രാജ്ഭവനിൽ സംഘടിപ്പിക്കുന്ന വിരുന്നിൽ പങ്കെടുത്ത ശേഷം അദ്ദേഹം കോവളത്തെ ഹോട്ടലിലേക്ക് മടങ്ങും.

മുഖ്യന്റെ വിരുന്ന്...
തിങ്കളാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിലും അദ്ദേഹം പങ്കെടുക്കും. ഇതിനുശേഷം കേരളത്തിന്റെ തനതുകലാരൂപങ്ങൾ കോർത്തിണക്കിയ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച...
ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തുന്ന ഷെയ്ഖ് സുൽത്താൻ മുഖ്യമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഡിസംബറിൽ ഷാർജ സന്ദർശനം നടത്തിയ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് സുൽത്താൻ കേരളത്തിലെത്തിയിരിക്കുന്നത്.

ഡിലിറ്റ്...
കാലിക്കറ്റ് സർവ്വകലാശാലയുടെ ഡിലിറ്റ് ബിരുദദാന ചടങ്ങും ചൊവ്വാഴ്ചയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിലിറ്റ് ബിരുദം ഏറ്റുവാങ്ങിയ ശേഷം താജ് വിവാന്റയിലെ പരിപാടിയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നിർവഹിക്കും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications