സംസാരിച്ചു നില്‍ക്കുന്നതിനിടെ വീടിന്റെ ചുവര് ഇടിഞ്ഞുവീണു... മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
പാലക്കാട് ജില്ലയിലാണ് അപകടം നടന്നത്
പാലക്കാട്: വീടിന്റെ ചുവര് ഇടിഞ്ഞു വീണ് മുത്തശിക്കും പേരക്കുട്ടിക്കും ദാരുണ മരണം. പാലക്കാട് പെരുമാട്ടി കല്ല്യാണപേട്ടയിലാണ് നടുക്കുന്ന അപകടം നടന്നത്. കല്ല്യാണപേട്ട സുദേവന്റെ ഭാര്യയായ വിജയകുമാരിയും (50) മകളായ സുജനയുടെ മകന്‍ പ്രജുലുമാണ് (രണ്ടര വയസ്സ്) മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കുഞ്ഞിനെയുമെടുത്ത് വിജയകുമാരി സമീപത്തുളള വീട്ടിലെത്തുകയായിരുന്നു. ഇവിടെ സംസാരിച്ചു നില്‍ക്കുന്നതിനിടെ വിജയകുമാരിയുടെയും പേരക്കുട്ടിയുടെയും ദേഹത്തേക്ക് വീടിന്റെ ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു.

വീടിന്റെ അവശിഷ്ടങ്ങള്‍ക്കു അടിയില്‍ പെട്ടുപോയ ഇരുവരെയും സമീപവാസികളും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായായില്ല.












Click it and Unblock the Notifications