Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ ക്യാമ്പില്‍ ഒരുലക്ഷം രൂപ നല്‍കിയ മുത്തശ്ശി.. അന്യായ പെര്‍ഫോമന്‍സ് വീഡിയോ.. വൈറല്‍

Recommended Video

cmsvideo
    ദുരിതാശ്വാസ ക്യാമ്പില്‍ ഒരുലക്ഷം രൂപ നല്‍കിയ മുത്തശ്ശി | Kerala Flood 2018 | OneIndia Malayalam

    നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ സ്നേഹവും സഹാനുഭൂതിയുമെല്ലാം തിരിച്ചറിയാന്‍ ഒരു പ്രളയം വേണ്ടി വന്നല്ലോയെന്നാണ് പ്രളയശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഒരു വാചകം. പ്രളയ ദുരന്തത്തിനിടെ സ്വന്തം മുതുക് ചവിട്ട് പടിയാക്കിയ ജെയ്സലും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം വേണ്ടെന്ന് പറഞ്ഞ മത്സ്യതൊഴിലാളി ഖയസ് മുഹമ്മദും നുള്ളി പെറുക്കിയ പൈസ ഇട്ട കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ച ഇത്തിരിപൊടി കുഞ്ഞുങ്ങളും അച്ഛന്‍ തനിക്കും അനിയനും തന്ന ഒരേക്കര്‍ ഭൂമി ദുരിതാശ്വാസത്തിന് നല്‍കിയ സ്വാഹയും ബ്രഹ്മയുമെല്ലാം ഈ വാചകത്തെ വീണ്ടും വീണ്ടും ശരിവെയ്ക്കുന്ന ഉദാഹരണങ്ങളായിരുന്നു.

    അക്കൂട്ടത്തില്‍ ഇപ്പോള്‍ ഹിറ്റായത് ഒരു മുത്തശ്ശിയാണ്. പക്ഷേ മുത്തശ്ശി ഹിറ്റായത് തന്‍റെ സഹായ മനസ് കൊണ്ട് മാത്രമല്ല. അതിന് ശേഷം അവര്‍ കാച്ചിയ ഒരു കിടുക്കാച്ചി ഡയലോഗിലൂടെയുമാണ്.

    ദുരിതാശ്വാസ കാമ്പിലേക്ക്

    ദുരിതാശ്വാസ കാമ്പിലേക്ക്

    മഹാപ്രളയത്തില്‍ നിന്ന് അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായത് ഒരു മുത്തശ്ശിയാണ്. വയനാട്ടിലെ ശാന്തകുമാരി എന്ന മുത്തശ്ശിയാണ് തന്‍റെ സമ്പാദ്യം ദുരിതാശ്വാസ കാമ്പിലേക്ക് നല്‍കിയത്.

    ബാങ്കിലെ തുക പിന്‍വലിച്ചു

    ബാങ്കിലെ തുക പിന്‍വലിച്ചു

    ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്‍വലിച്ച് ആ തുകയ്ക്ക് ദുരിതാശ്വാസ കാമ്പിലേക്ക് വേണ്ട സാധനങ്ങളുമായായിരുന്നു അവര്‍ വയനാട് കളക്ട്രേറ്റിന് മുന്നില്‍ എത്തിയത്.

    വാടകയ്ക്ക്

    വാടകയ്ക്ക്

    കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഈ മുത്തശ്ശി പക്ഷേ ഇപ്പോള്‍ തരംഗമാവുന്നത് അവരുടെ സഹായ മനസ് കൊണ്ട് മാത്രമല്ല ഒരു കിടുക്കാച്ചി ഡയലോഗിലൂടെയാണ്.

    മമ്മൂട്ടി കാണരുതേ

    മമ്മൂട്ടി കാണരുതേ

    കലക്ഷന്‍ പോയിന്‍റില്‍ എത്തിയ മുത്തശ്ശിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തുന്നവരെ നോക്കിയായിരുന്നു മുത്തശ്ശിയുടെ ഡയലോഗ് 'അതേ നിങ്ങള്‍ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിച്ചേക്കല്ലേ, മൂപ്പര് അപ്പോ ബന്ധം ഒഴിയും.. എന്‍റെ സൗന്ദര്യം കണ്ടിട്ടേ.. എന്നായിരുന്നു മുത്തശ്ശി കാച്ചിയത്.

    മൊബൈലില്‍ വീഡിയോ

    മൊബൈലില്‍ വീഡിയോ

    മുത്തശ്ശിയുടെ ഡയലോഗില്‍ കാമ്പിലുള്ള ആളുകള്‍ ചിരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. മൂന്ന് വര്‍ഷം മുന്‍പാണ് ശാന്തകുമാരിയുടെ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം അവര്‍ വാടക വീട്ടില്‍ കഴിയുകയാണ്. ഇടയ്ക്ക് കുളിമുറിയില്‍ വീണ് കൈക്ക് പരിക്കേറ്റിട്ടുണ്ട്. ആ പരിക്കേറ്റ് കെട്ടിയ കൈയ്യും വെച്ചാണ് അവര്‍ കാമ്പിലെത്തിയത്.

    കൈയ്യടിക്കടാ

    കൈയ്യടിക്കടാ

    എന്നാല്‍ ദുരന്തപ്പെട്ടവരെ ഓര്‍ക്കുമ്പോള്‍ തന്‍റെ വേദനയൊന്നും ഒന്നുമല്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും മുത്തശ്ശിയുടെ വീഡിയോ ഇപ്പോള്‍ വന്‍ ഹിറ്റാണ്. ഈ ഊര്‍ജ്ജം പകരുന്ന വാക്കുകളും ആ മുഖത്തെ ചിരിയുമെല്ലാം പിന്നെ എങ്ങനെ ഹിറ്റാവാതിരിക്കാനാ അല്ലേ.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് വീഡിയോ

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+