പേരക്കുട്ടിയെ കൊലപ്പെടിത്തിയ കേസില്‍ കാമുകനൊപ്പം അറസ്റ്റിലായ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: ഒന്നര വയസ്സുകാരിയായ പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലുള്‍പ്പടെ പ്രതിയായ അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വെച്ചായിരുന്നു മരണം. മരണത്തില്‍ മറ്റ് അസ്വാഭാവികതളൊന്നും ഇല്ലെന്നും പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു.
കൊലക്കേസില്‍ പിടിയിലാകുന്നതിന് മുമ്പ് മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്നു. പോലീസിന്റെ ഗുണ്ടാപട്ടികയിലും സിപ്‌സിയുടെ പേരുണ്ടായിരുന്നു.
{photo-feature}












Click it and Unblock the Notifications