കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവത്തെ പോലും ചിരിപ്പിക്കുന്ന വലിയ ഇടയൻ മലയാളിയുടെ വരദാനമായിരുന്നു;അനുസ്മരിച്ച് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; മലങ്കര സഭയുടെ ആത്മീയാചാര്യൻ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രോപൊലീത്തയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദൈവത്തെ പോലും ചിരിപ്പിക്കുന്ന വലിയ ഇടയൻ മലയാളിയുടെ വരദാനമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജാതി മത വേലിക്കെട്ടുകൾക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തിൽ ഇടപെടുകയും അവ പരിഹരിക്കാൻ തന്നാലാവുന്നത് എല്ലാം പ്രവർത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞതെന്നും കുറിപ്പിൽ പറയുന്നു. ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ

 christostm-16201

നർമത്തിൽ പൊതിഞ്ഞ ചിന്ത മലയാളിക്ക് സമ്മാനിച്ച ക്രിസോസ്റ്റം തിരുമേനിക്ക് വിട.
കാലംചെയ്ത വലിയ തിരുമേനി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്തയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
വലിയ ജീവിത പ്രശ്നങ്ങൾ പോലും നർമത്തിൽ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ വലിയ ഇടയൻ, സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും ഒരുപാട് ഓർമകൾ ലോകത്തിനു സമ്മാനിച്ചാണ് മടങ്ങുന്നത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ജാതി മത വേലിക്കെട്ടുകൾക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തിൽ ഇടപെടുകയും അവ പരിഹരിക്കാൻ തന്നാലാവുന്നത് എല്ലാം പ്രവർത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞത്.വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വലിയ തിരുമേനിയുടെ വേർപാട് അങ്ങേയറ്റം സങ്കടമുണ്ടാക്കുന്നു.

എന്നെ എന്നും സ്നേഹത്തോടെ ചേർത്തുപിടിച്ചു ആവോളം വാത്സല്യം നൽകിയിരുന്നു.ആത്മീയ അനുഭൂതിയും പോസിറ്റീവ് ചിന്തകളും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെ സമ്മാനമാണ്.ദൈവത്തെ പോലും ചിരിപ്പിക്കുന്ന വലിയ ഇടയൻ മലയാളിയുടെ വരദാനമായിരുന്നു.നർമത്തിന്റെ മേലാട ചാർത്തിയ നുറുങ്ങുകളും കഥകളും, വിഷമങ്ങളെ മറികടക്കാൻ വരും തലമുറകളെയും സഹായിക്കും.

മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Recommended Video

cmsvideo
രണ്ടാം പിണറായി സർക്കാർ 18 ന് അധികാരമേൽക്കും..ടീച്ചറമ്മ ഇല്ല ?

English summary
great shepherd who made even God laugh; Ramesh chennithala about Mar Chrysostom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X