കര്‍ണാടകയില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്: 10 ല്‍ 7 മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും വിജയം

ബെംഗളൂരു: എംഎല്‍എമാരുടെ കൂറുമാറ്റത്തോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീണെങ്കിലും കെപിസിസി അധ്യക്ഷനായി ഡികെ ശിവകുമാര്‍ എത്തിയതോടെ വലിയ ഊര്‍ജ്ജമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലും അണികള്‍ക്കും ഇടയില്‍ ഉണ്ടായിരിക്കുന്നത്. ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ മികച്ച രീതിയിലുള്ളെ സംഘടനാ പ്രവര്‍ത്തനവും സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തി വരുന്നു. ഇതിന്‍റെയെല്ലാം ഫലം ഇന്ന് പുറത്ത് വന്ന കര്‍ണാടക മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപിയെ ബഹുദൂരം പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

ഏഴിടത്തും കോണ്‍ഗ്രസ്

ഏഴിടത്തും കോണ്‍ഗ്രസ്

മുനിസിപ്പാലിറ്റികൾ, മെട്രോപൊളിറ്റൻ കൗൺസിലുകൾ, ടൗൺ പഞ്ചായത്തുകൾ എന്നിവ ഉള്‍പ്പടെ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫലം പുറത്ത് വന്നപ്പോള്‍ ഏഴിടത്തും കോണ്‍ഗ്രസ് അധികാരത്തിലെത്തി. രണ്ടിടത്ത് ജെഡിഎസ് വിജയിച്ചപ്പോള്‍ ബിജെപിയുടെ വിജയം മഡിക്കേരിയില്‍ മാത്രം ഒതുങ്ങി.

ബെല്ലാരിയില്‍

ബെല്ലാരിയില്‍

കോണ്‍ഗ്രസിന് യാതൊരു പ്രതീക്ഷയും കല്‍പ്പിക്കപ്പെടാതിരുന്ന ബെല്ലാരിയില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടി കാഴ്ചവെച്ചത്. ബിജെപിയുടെ പ്രകടനം അതീവ ദയനീയമായി. നഗരസഭ കൗണ്‍സിലിലെ ആകെയുള്ള 39 വാർഡുകളിൽ കോൺഗ്രസ് 20 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഭര​ണം പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് നേടാനായത് 14 സീറ്റില്‍ മാത്രമാണ്. 5 സീറ്റില്‍ മറ്റുള്ളവര്‍ വിജയിച്ചു,

രാമനഗർ

രാമനഗർ

രാമനഗർ മുനിസിപ്പൽ കൗൺസിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ആകെയുള്ള 31 വാർഡുകളിൽ കോൺഗ്രസ് 19 ഉം ജെഡിഎസ് 11 വാർഡുകളും വിജയിച്ചു. ഇവിടെ ഒരു വാർഡിൽ പോലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചില്ല. മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും മന്ത്രി അശ്വത് നാരായണനും ഏറെ അപമാനകരമായ ഫലമാണ് ഇവിടുത്തേത്.

ബേലൂർ മുനിസിപ്പാലിറ്റിയില്‍

ബേലൂർ മുനിസിപ്പാലിറ്റിയില്‍

ഹസ്സനിലെ ബേലൂർ മുനിസിപ്പാലിറ്റിയില്‍ ജെഡിഎസിനാണ് വലിയ തിരിച്ചടിയുണ്ടായത്. 17 സീറ്റുകളുമായി കോൺഗ്രസ് ആദ്യമായി അധികാരം പിടിച്ചപ്പോള്‍. 23 വാർഡുകളിൽ ജെഡിഎസ് അഞ്ചിലേക്ക് ഒതുങ്ങി. ബിജെപിക്ക് ഇവിടെ ഒരിടത്ത് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. മഡിക്കേരിയില്‍ 16 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഇവിടെ എസ്ഡിപിഐ 5, കോണ്‍ഗ്രസ് 1, ജെഡിഎസ് 1 എന്നിങ്ങനെയാണ് സീറ്റ് നില.

ഭദ്രാവതി

ഭദ്രാവതി

ഷിമോഗ ജില്ലയിലെ ഭദ്രാവതി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 35 വാർഡുകളിൽ 18 വാർഡുകളിൽ കോൺഗ്രസ് വിജയിച്ചു. ജെഡിഎസ് സ്ഥാനാർത്ഥികൾ 11 വാർഡുകളിലും ശേഷിക്കുന്ന 4 നിയോജകമണ്ഡലങ്ങളിൽ ബിജെപിയും വിജയിച്ചു. തീർത്ഥഹള്ളി നഗര പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. ഇവിടെ കോൺഗ്രസ് 15 വാർഡുകളിൽ 9 ഉം ബിജെപി 6 വാർഡുകളും നേടി.

ബിദാർ

ബിദാർ

ബിദാർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. 15 സീറ്റുകളുള്ള ഏറ്റവും വലിയ പാർട്ടിയായി മാറിയത് കോണ്‍ഗ്രസാണ്. മൊത്തം 35 സീറ്റുകളിൽ കോൺഗ്രസ് 15, ബിജെപി 8, ജെഡിഎസ് 7, എഐഐഎം 2, ആം ആദ്മി പാർട്ടി ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.

മൂന്നാം സ്ഥാനത്ത്

മൂന്നാം സ്ഥാനത്ത്

തിരഞ്ഞെടുപ്പിൽ ആകെയുള്ള 266 വാര്‍ഡുകളില്‍ 119 സീറ്റുകൾ വിജയിച്ച്‌ കോൺഗ്രസ്‌ മുന്നേറിയപ്പോൾ 36 ഇടത്ത് ജെ ഡി എസ് വിജയിച്ചു. 33 ലൊതുങ്ങിയ ബിജെപി മൂന്നാം സ്ഥാനത്തായി. കോൺഗ്രസ്‌ നിലം തൊടില്ലെന്ന് പറഞ്ഞ ബെല്ലാരിയും ബിഡാരിയുമുൾപ്പടെ പത്തിൽ ഏഴു മുനിസിപ്പാലിറ്റിയും പിടിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും അഭിനന്ദിച്ച് ഡികെ ശിവകുമാര്‍ രംഗത്ത് എത്തി.

ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+