എംപിമാർക്ക് പച്ച, എംഎല്‍എമാർക്ക് പിങ്ക്: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചട്ടങ്ങളും രീതിയും അറിയാം
സ്ഥാനമൊഴിയുന്ന രാംനാഥ് കോവിന്ദിന് പകരമായി പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ആരംഭിച്ച് കഴിഞ്ഞു. എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവും പ്രതിപക്ഷത്തിന്റെ യശ്വന്ത് സിന്‍ഹയും തമ്മിലാണ് പോരാട്ടം. കൃത്യമായ ഭൂരിപക്ഷത്തോടെ മുർമു വിജയം ഉറപ്പിക്കുന്നുണ്ടെങ്കിലും ജുലൈ 21 നാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിനായിരിക്കും നടക്കുക, എൻഡിഎ സ്ഥാനാർത്ഥിയും പശ്ചിമ ബംഗാൾ ഗവർണറുമായ ജഗ്ദീപ് ധങ്കറും പ്രതിപക്ഷ സ്ഥാനാർത്ഥിയായ മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം.

പാർലമെന്റിന്റെ ഇരുസഭകളിലെയും എംപിമാരും എല്ലാ സംസ്ഥാന അസംബ്ലികളിലെയും എംഎൽഎമാരും അടങ്ങുന്ന പ്രസിഡൻഷ്യൽ ഇലക്ടറൽ കോളേജിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്കും സഖ്യകക്ഷികൾക്കും മികച്ച ഭൂരിപക്ഷമാണ് ഉള്ളത് എന്നതാണ് മുർമുവിന്റെ വിജയം ഉറപ്പിക്കുന്ന ഘടകം. ഇതിന് പുറമെ പ്രതിപക്ഷത്ത് നിന്നുള്ള ഏതാനും കക്ഷികളും മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കർക്കിടകം ഒന്നൊക്കെയല്ലേ.. സാരിയില്‍ തിളങ്ങി അനുമോള്‍- ചിത്രങ്ങള്‍ വൈറല്‍

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നു.
മത്സരാർത്ഥി ഇന്ത്യൻ പൗരനും 35 വയസ്സിനു മുകളിലും ആയിരിക്കണം. കൂടാതെ ലോക്‌സഭയിൽ അംഗമാകാൻ യോഗ്യനായിരിക്കുകയും വേണം. കേന്ദ്രഭരണ പ്രദേശങ്ങളിലെയും പാർലമെന്റിന്റെയും സംസ്ഥാനങ്ങളിലെയും നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

ഇലക്ടറൽ കോളേജിൽ 776 പാർലമെന്റ് അംഗങ്ങളും (ലോക്‌സഭയിൽ നിന്ന് 543, രാജ്യസഭയിൽ നിന്ന് 233), സംസ്ഥാന നിയമസഭകളിലെ 4,809 അംഗങ്ങളുമാണുള്ളത്. ഇലക്ടറൽ കോളേജിന്റെ ആകെ മൂല്യം 10,86,431 വോട്ടുകളാണ്. ഓരോ ഇലക്‌ടറുടെയും (എംപി/എംഎൽഎ) വോട്ടിന്റെ മൂല്യം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടാവും. ഓരോ എംപിക്കും 708 ആണ് മൂല്യമായി നിശ്ചയിച്ചിരിക്കുന്നത്. ഒരു എംഎൽഎയെ സംബന്ധിച്ചിടത്തോളം, അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ ജനസംഖ്യ (1971 ലെ സെൻസസ് അടിസ്ഥാനമാക്കി) അടിസ്ഥാനമാക്കിയുള്ള ഫോർമുലയാണ് ഈ മൂല്യം നിർണ്ണയിക്കുന്നത്. അതിനാൽ തന്നെ മൂല്യം ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും.

ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായതിനാൽ, ഉത്തർപ്രദേശിൽ നിന്നുള്ള ഒരു എംഎൽഎയ്ക്കും ഏറ്റവും ഉയർന്ന വോട്ട് മൂല്യമായ 208 ആണ് ഉള്ളത്. യുപിയിലെ 403 എംഎൽഎമാരുടെ ആകെ മൂല്യം 83,824 ആണ്. അതോടൊപ്പം സംസ്ഥാനത്തെ 80 എംപിമാരുടെ ആകെ വോട്ട് മൂല്യം 56,640 ആണ്. ഇതിനർത്ഥം സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെയും എംഎൽഎമാരുടെയും വോട്ടുകളുടെ മൊത്തത്തിലുള്ള മൂല്യം 1.4 ലക്ഷമാണ്. ആകെ വോട്ട് മൂല്യത്തിന്റെ 12.7 ശതമാനം വരുമിത്.

നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം, എംഎൽഎമാർക്കും പാർലമെന്റിലെ എംപിമാർക്കും വോട്ടുചെയ്യാൻ ബാലറ്റ് പേപ്പറുകൾ കൈമാറും എംപിമാർക്ക് പച്ചയും എംഎൽഎമാർക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് നൽകുക. ജമ്മു കശ്മീരിൽ നിലവില്‍ നിയമസഭ ഇല്ലാത്തതിനാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എംപിയുടെ വോട്ടിന്റെ മൂല്യം 708ൽ നിന്ന് 700 ആയി കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്

ഒരു നിശ്ചിത ക്വാട്ടയിൽ കൂടുതൽ വോട്ട് നേടുന്ന ആളാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വിജയിക്കുന്നത്. അതിനാൽ, ഓരോ സ്ഥാനാർത്ഥിയും പോൾ ചെയ്ത വോട്ടുകളുടെ ആകെ മൂല്യം കണക്കാക്കിയ ശേഷം, റിട്ടേണിംഗ് ഓഫീസർ പോൾ ചെയ്ത എല്ലാ സാധുവായ വോട്ടുകളുടെയും മൂല്യം കൂട്ടിച്ചേർക്കുന്നു. സാധുതയുള്ള വോട്ടുകളുടെ ആകെത്തുക 2 കൊണ്ട് ഹരിച്ചാണ് ക്വാട്ട നിർണയിക്കുന്നത്. ക്വാട്ടയേക്കാൾ കൂടുതൽ വോട്ട് ആർക്കും ലഭിച്ചില്ലെങ്കിൽ, ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച സ്ഥാനാർത്ഥി പുറത്താകും.

ഉപരാഷ്ട്രപതി
35 വയസ് തികഞ്ഞ, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനായ ഇന്ത്യന്‍ പൌരന്‍ എന്നതാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ യോഗ്യത. 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു നിയമം വകുപ്പു 4(3) പ്രകാരം, സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പോ അറുപതാം ദിവസത്തിനോ ശേഷമോ, തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഭരണഘടനയുടെ അനുഛേദം 66 പ്രകാരം, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് അനുസൃതമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജിലെ അംഗങ്ങള്‍ കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ടിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നു.

1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു നിയമത്തിന്റെ വകുപ്പ് 5 ബി (5) പ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി നിര്‍ദേശകനോ പിന്തുണയ്ക്കുന്നയാളോ ആയി ഓരോരുത്തര്‍ക്കു മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയൂ. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പിനുള്ള നിക്ഷേപത്തുക 15,000/- രൂപയാണ് . അത് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കേണ്ടതുണ്ട്; അല്ലെങ്കില്‍ റിസര്‍വ് ബാങ്കിലോ ഗവണ്‍മെന്റ് ട്രഷറിയിലോ നിക്ഷേപിക്കണം.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ആകെ 788 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇലക്ടറല്‍ കോളേജ്.എല്ലാ ഇലക്ടര്‍മാരും പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളായതിനാല്‍, ഓരോ പാര്‍ലമെന്റ് അംഗത്തിന്റെയും വോട്ടിന്റെ മൂല്യം ഒന്നുതന്നെയായിരിക്കും, 1974 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ചട്ടം 8 പ്രകാരം, പാര്‍ലമെന്റ് ഹൗസിലാണു വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ്, ആവശ്യമെങ്കില്‍, ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് ഹൗസ് ഒന്നാം നിലയിലെ റൂം നമ്പര്‍ 63ല്‍ നടക്കും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കാനാവില്ലെന്നും വ്യക്തമാക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications