കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്: ഐഒസി നല്‍കിയത് പതിനായിരം വൃക്ഷത്തൈകള്‍

Google Oneindia Malayalam News

കോഴിക്കോട്: ഹരിത കേരളം ഗ്രീന്‍ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈ പരിപാലന പരിപാടിക്കു ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പതിനായിരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ന്റെ വിവിധ പെട്രോള്‍ പമ്പുകളില്‍ വെച്ച് ജിസം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് തൈകള്‍ വിതരണം ചെയ്തത്. തൈകള്‍ നട്ടതിന് ശേഷം ഫോട്ടോ ഈ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഈസി ഫ്യൂഎല്‍ കാര്‍ഡ് , മൈ.ജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് നല്‍കുന്ന സ്മാര്‍ട്ട് ഫോണുകള്‍, കോസ്‌മോസ് നല്‍കുന്ന സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, എഡുമാര്‍ട്ട് നല്‍കുന്ന പഠനോപകരണങ്ങള്‍ ,ഓര്‍ഗാനിക്ക് കേരള നല്‍കുന്ന ഫല വൃക്ഷത്തൈകള്‍, ഗ്രീന്‍ എന്‍വിറോണ്‍ നല്‍കുന്ന ജൈവ മാലിന്യ സംസ്‌കരണ ബിന്നുകള്‍, കെട്ടിട നിര്‍മ്മാണവസ്തുക്കള്‍ സ്വര്‍ണ്ണ നാണയങ്ങള്‍ എന്നിവയാണ് നല്‍കുക.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി നറുക്കെടുപ്പിന് മുമ്പ് വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ പങ്കെടുത്ത് സമ്മാനക്കൂപ്പണ്‍ നമ്പര്‍ എന്റര്‍ ചെയ്തിട്ടുïെങ്കില്‍ സമ്മാനങ്ങള്‍ ലഭിക്കും.

news

പദ്ധതിയുടെ ഉത്ഘാടനം സൗപര്‍ണിക പെട്രോള്‍ പമ്പ് പാറോപ്പടിയില്‍ വച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് ഷാഹിന്‍ വി. നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ ,കുടുംബശ്രീ, എന്‍.എസ്.എസ് ,സേവ്, ജിസം ഫൗïേഷന്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിത കേരളം ഗ്രീന്‍ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ്.
English summary
Green clean kozhikode; IOC gave thousands of saplings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X