കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരംനട്ട് സെല്‍ഫിയെടുത്താല്‍ പോര, പരിചരിക്കുകയും വേണം - ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തിനു തുടക്കം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹരിത കേരളം ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തിന് തുടക്കം. പരിസ്ഥിതി ദിനത്തില്‍ നട്ടു വളര്‍ത്തിയ വൃക്ഷത്തൈകളുടെ പരിപാലനം ഉറപ്പ് വരുത്തുന്ന പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ, എന്‍.എസ്.എസ്, ജിസം ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി നടപ്പിലാക്കുന്ന ഹരിതപുരസ്‌കാരം വൃക്ഷത്തൈ സെല്‍ഫി മത്സരത്തിന്റെ ഭാഗമായാണ് വൃക്ഷ പരിപാലന മത്സരം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് ചെയര്‍മാനുമായ ബാബു പറശ്ശേരി വിത്തുവിതരണം ഉദ്ഘാടനം ചെയ്തു.

കോലം മാറി കോഴിക്കോടിന്റെ മിഠായിത്തെരുവ്; ഉദ്ഘാടനം 23ന്
വിദ്യാര്‍ഥികള്‍ വീടുകളുടെയും സ്ഥാപങ്ങളുടെയും പരിസരത്തോ പൊതു സ്ഥലത്തോ വളര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തൈകളുടെ ഫോട്ടോ എടുത്ത് www.greencleanearth.org എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സ്വര്‍ണ്ണ നാണയങ്ങള്‍, മുതലായ സമ്മാനങ്ങള്‍ സമ്മാനങ്ങള്‍ നല്‍കും. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മീഞ്ചന്ത, ജെ.ഡി.റ്റി വെള്ളിമാട്കുന്ന്, ബൈത്തുല്‍ ഇസ്സ നരിക്കുനി, ഗവ. ആര്‍ട്‌സ് കോളജ് കോടഞ്ചേരി, മലബാര്‍ കോളജ് മേലടി, നാഷണല്‍ കോളജ് പുളിയാവ്, മലബാര്‍ ക്രസ്റ്റ്യന്‍ കോളജ്, എം.ഇ.എസ് ചാത്തമംഗലം, എ.ഡബ്യു.എച്ച്, എം.ഇ.ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് നാദാപുരം, ഫാറൂഖ് കോളജ് തുടങ്ങിുയ സ്ഥാപനങ്ങളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

gcem

ഹരിത കേരളം ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തിനുള്ള വിത്തുവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

ഈ മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. എന്‍.എസ്.എസ് ക്യാംപിനോടനുബന്ധിച്ചും തുടര്‍ന്നും വിദ്യാര്‍ഥികള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുകയും മറ്റുള്ളവരോട് മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രചാരണം നടത്തുകയും വേനല്‍ക്കാലത്ത് അവ നനക്കാനും പരിരക്ഷിക്കാനും പരിസരവാസികളോട് നിര്‍ദ്ദേശം നല്‍കുകയും വേണം. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായവും തേടാവുതാണ്. പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ ഉല്പാദന മത്സരം, വിത്ത് ചാര്‍ട്ട് മത്സരം, ഓണ്‍ ലൈന്‍ ക്വിസ് മത്സരം മുതലായവയും സംഘടിപ്പിക്കും. ജില്ലയില്‍ ഈ വര്‍ഷം വിദ്യാര്‍ഥികള്‍ വൃക്ഷ പരിപാലനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി,തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, യൂണിവേഴ്‌സിറ്റി എിവയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യും. ഏറ്റവും മികച്ചതിന് ഹരിത പുരസ്‌കാരം നല്‍കുകയും മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യും.

വൃക്ഷത്തൈകളുടെ വിവിധ ഘ'ങ്ങളിലുള്ള വളര്‍ച്ച പ്രകടനമാവു ഫേട്ടോ www.GreenCleanEarth.org എന്ന വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വിശദ വിവരങ്ങള്‍ 9645119474 നമ്പറില്‍ ലഭിക്കും. ജിസം ഫൗണ്ടേഷന്‍ ഡയരക്ടര്‍ ശഫീഖ് പന്നൂര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ പാര്‍ത്ഥ സാരഥി, പ്രൊവിഡന്‍സ് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി. ശിജി, കല്ലായി എ ഡബ്യൂ എച്ച് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷീജ സുനില്‍ എന്നിവര്‍ സംസാരിച്ചു. ജിസം എക്‌സിക്യുട്ടിവ് ഡയരക്ടര്‍ എഞ്ചിനീയര്‍ കെ ഇഖ്ബാല്‍ സ്വാഗതവും ജിസം ഫൗണ്ടേഷന്‍ ഡയരക്ടര്‍ സതീഷന്‍ നന്ദിയും പറഞ്ഞു.

English summary
Green Clean Kozhikode saplings care competition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X