കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ 'പച്ച'പ്രാവിനെ കണ്ടിട്ടുണ്ടോ?, എങ്കില്‍ തിരുന്നാവയയിലേക്ക് വരൂ...

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരുന്നാവായയില്‍ മഞ്ഞവരിയന്‍ പച്ചപ്രാവിനെ കണ്ടെത്തി. ലോകത്ത് പക്ഷി ഭൂപടത്തില്‍ ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടതും ഇന്ത്യയില്‍ അപൂര്‍വ്വമായി കാണപ്പെടുന്നതും വംശനാശം നേരിട്ട് കൊണ്ടിരിക്കുന്നതുമായ മഞ്ഞവരിയന്‍ പച്ചപ്രാവ് തന്നെയാണെന്ന് തിരുന്നാവായയില്‍ കണ്ടെത്തിയതെന്ന് പക്ഷി നിരീക്ഷണ വിദഗ്ധര്‍ സ്ഥിരീകരിച്ചു. പരിസ്ഥിതി സംഘടനയായ റീ-എക്കൗ സംഘടിപ്പിച്ച പക്ഷിണാം ബൈഠക്കിന്റെ ഭാഗമായി നടത്തിയ രണ്ട് ദിവസത്തെ പക്ഷി നിരീക്ഷണത്തിനിടയില്‍ മഞ്ഞവരിയന്‍ പച്ചപ്രാവിനെ കണ്ടെത്തിയിരുന്നെങ്കിലും വിദഗ്ത പഠനത്തിനായി ബേര്‍ഡ്‌സ് അറ്റ്‌ലസിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു.

യുദ്ധക്കൊതി അവസാനിക്കാതെ ഉത്തരകൊറിയ, ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി പണിപ്പുരയിൽ...

കേരളത്തില്‍ പക്ഷിമഘട്ടത്തോട് ചേര്‍ന്ന് ഉള്‍വനങ്ങളില്‍ കണ്ട് വന്നിരുന്ന ഈ പക്ഷിയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കാമ്പസില്‍ പക്ഷി നിരീക്ഷകനായ ഡോ. ടി.എന്‍ വിജയകുമാര്‍ 1992 ഡിസംബറിലാണ് അവസാനമായി കണ്ടെത്തിയത്. മഞ്ഞവരയന്‍ പച്ചപ്രാവ് ദേശാടന പക്ഷിയാണോ, സ്വദേശി പക്ഷിയാണോ എന്നത് സംബന്ധിച്ച് ഗവേഷകര്‍ക്ക് ഇതുവരെ സ്ഥിതീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ ഇതിനകം നിരന്തരം നിരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മലപ്പുറം ജില്ലയുടെ ബേര്‍ഡ്‌സ് അറ്റ്‌ലസില്‍ 346-ാം മത്തെ ഇനം പക്ഷിയായി ഇതിനെ രേഖപ്പെടുത്തി കഴിഞ്ഞു.

pigeon

റീ-എക്കൗ സംഘടിപ്പിച്ച പക്ഷിണാം ബൈഠക്കിന്റെ ഭാഗമായി തിരുന്നാവായയില്‍ നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തിയ മഞ്ഞവരിയന്‍ പച്ചപ്രാവ്‌

പക്ഷി നിരീക്ഷകരായ ഡോ. സഹീര്‍, ഡോ. ആദില്‍ നെഫര്‍, എം.സാദിഖ് തിരുന്നാവായ, ലതിക കതിരൂര്‍, ശ്രീനില മഹേഷ്, നസ്രുദ്ദീന്‍ പുറത്തൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് കാല്‍നൂറ്റാണ്ടിന് ശേഷം മഞ്ഞവരിയന്‍ പച്ചപ്രാവിന്റെ സാന്നിദ്ധ്യം തിരുന്നാവായയില്‍ കണ്ടെത്തിയത്. കേരളത്തില്‍ ഇത്തരത്തിലുള്ള മൂന്നിനം പക്ഷികളാണുള്ളത്. മഞ്ഞവരിയന്‍, ചാരവരിയന്‍, മഞ്ഞകാലന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പക്ഷികള്‍ ഒരേ സമയം ഒരേ മരത്തില്‍ കണ്ടെത്തിയത് നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

grenn

മഞ്ഞവരിയന്‍ പച്ചപ്രാവിന്റെ സാന്നിദ്ധ്യം ഉള്‍പ്പെടെ സമഗ്ര പഠനത്തിനായി വിദഗ്ത പക്ഷി നിരീക്ഷകര്‍ അടുത്ത മാസം തിരുന്നാവായ സന്ദര്‍ശിക്കുമെന്നും സമഗ്ര പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും റീ-എക്കൗ ഭാരവാഹികളായ സി.പി.എം ഹാരിസ്, അബ്ദുല്‍ വാഹിദ് പല്ലാര്‍, സതീശന്‍ കളിച്ചാത്ത്, ചിറക്കല്‍ ഉമ്മര്‍ എന്നിവര്‍ അറിയിച്ചു.

English summary
green pigeon is discovered in malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X