തൃശൂര്‍ പൂരത്തിന് ഇക്കൊല്ലം ഗ്രീന്‍ പ്രോട്ടോക്കോളും വിഐപി പവലിയനും
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. പൂരത്തിന്റെ തനിമയും പാരമ്പര്യവും കൈവിടാതെ തൃശൂര്‍ പൂരം ആഘോഷമാക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. പഴുതടച്ച സുരക്ഷയോടെ നിയമങ്ങള്‍ പാലിച്ച് നടത്തുന്ന പൂരം പ്ലാസ്റ്റിക്, മാലിന്യ രഹിതമായി നടത്താനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, പെസോ ചീഫ് കണ്‍സ് കണ്ട്രോളര് അടക്കമുള്ള പ്രമുഖര്‍ എന്നിവരെ ഇത്തവണത്തെ പൂരത്തിന് സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട്. വിദേശികളടക്കമുള്ളവര്‍ക്ക് പൂരമാസ്വദിക്കാനായി വിപുലമായ രീതിയിലുള്ള വിഐപി പവലിയന് നിര്‍മിക്കുമെന്നും മന്ത്രി വിഎസ്. സുനില്‍കുമാര്‍ പറഞ്ഞു.

പൂരവും വെടിക്കെട്ടിം കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ ഭംഗിയായി നടത്തും. വെടിക്കോപ്പുകളില്‍ പൊട്ടാസ്യം ക്ലോറൈഡിന്രെ അംശമില്ലെന്ന് പൂര കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പ് വരുത്തണം. ഹെലിക്യാം, ആനകള്‍ക്ക് അലോസരമുണ്ടാക്കുന്ന വിസിലുകള്‍, ബലൂണുകള്‍, ലൈറ്റുകള്‍, പീപ്പികള്‍, കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ എന്നിവ പൂരാഘോഷ പരിസരത്ത് അനുവദിക്കില്ല. സിസി ക്യാമറ കവറേജ് വര്‍ധിപ്പിക്കും. ആനകളുടെ ആരോഗ്യ സുരക്ഷ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമായിരിക്കും പരിശോധിക്കുക. ആനകള്‍, പാപ്പാന്മാര്, സഹായികള്‍ എന്നിവരുടെ വിശദാംശങ്ങള്‍ സംഘാടകര്‍ മുന്‍കൂട്ടി സംഘാടക സമിതിയ്ക്ക് നല്‍കണം.
കുടിവെള്ള വിതരണം. ഐസ് വിതരണം, ഭക്ഷണ പദാര്ഥങ്ങങ്ങളുടെ വില്‍പ്പന എന്നിവയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം, പൂരത്തിന് മുന്നോടിയായി നഗരത്തില്‍ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാനും കാനകള്‍ സ്ലാബിട്ട് മൂടാനും അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍, മരക്കൊമ്പുകള്‍ മുറിച്ചു മാറ്റാനും കോര്പറേഷന് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലക്രേ്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജില്ലാ കലക്ടര്‍ എ കൗശിഗന്, സിറ്റി പോലീസ് കമ്മീണര്‍ രാഹുല്‍ ആര് നായര്‍, റൂറല്‍ എസ്പി യതീഷ് ചന്ദ്ര , കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ കെഎം സുദര്ശനന് തുടങ്ങിയവര്‍ ഗ്രീന്പ്രോട്ടോക്കോളിന് പൂര്‍ണ പിന്തുണ നല്കി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications