കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരത്തിന് ഇക്കൊല്ലം ഗ്രീന്‍ പ്രോട്ടോക്കോളും വിഐപി പവലിയനും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. പൂരത്തിന്റെ തനിമയും പാരമ്പര്യവും കൈവിടാതെ തൃശൂര്‍ പൂരം ആഘോഷമാക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. പഴുതടച്ച സുരക്ഷയോടെ നിയമങ്ങള്‍ പാലിച്ച് നടത്തുന്ന പൂരം പ്ലാസ്റ്റിക്, മാലിന്യ രഹിതമായി നടത്താനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പെസോ ചീഫ് കണ്‍സ് കണ്‍ട്രോളര്‍ അടക്കമുള്ള പ്രമുഖര്‍ എന്നിവരെ ഇത്തവണത്തെ പൂരത്തിന് സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട്. വിദേശികളടക്കമുള്ളവര്‍ക്ക് പൂരമാസ്വദിക്കാനായി വിപുലമായ രീതിയിലുള്ള വിഐപി പവലിയന്‍ നിര്‍മിക്കുമെന്നും മന്ത്രി വിഎസ്. സുനില്‍കുമാര്‍ പറഞ്ഞു.

 thrissur-pooram

പൂരവും വെടിക്കെട്ടിം കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ ഭംഗിയായി നടത്തും. വെടിക്കോപ്പുകളില്‍ പൊട്ടാസ്യം ക്ലോറൈഡിന്‍രെ അംശമില്ലെന്ന് പൂര കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പ് വരുത്തണം. ഹെലിക്യാം, ആനകള്‍ക്ക് അലോസരമുണ്ടാക്കുന്ന വിസിലുകള്‍, ബലൂണുകള്‍, ലൈറ്റുകള്‍, പീപ്പികള്‍, കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ എന്നിവ പൂരാഘോഷ പരിസരത്ത് അനുവദിക്കില്ല. സിസി ക്യാമറ കവറേജ് വര്‍ധിപ്പിക്കും. ആനകളുടെ ആരോഗ്യ സുരക്ഷ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമായിരിക്കും പരിശോധിക്കുക. ആനകള്‍, പാപ്പാന്‍മാര്‍, സഹായികള്‍ എന്നിവരുടെ വിശദാംശങ്ങള്‍ സംഘാടകര്‍ മുന്‍കൂട്ടി സംഘാടക സമിതിയ്ക്ക് നല്‍കണം.

കുടിവെള്ള വിതരണം. ഐസ് വിതരണം, ഭക്ഷണ പദാര്‍ഥങ്ങങ്ങളുടെ വില്‍പ്പന എന്നിവയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം, പൂരത്തിന് മുന്നോടിയായി നഗരത്തില്‍ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാനും കാനകള്‍ സ്ലാബിട്ട് മൂടാനും അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍, മരക്കൊമ്പുകള്‍ മുറിച്ചു മാറ്റാനും കോര്‍പറേഷന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലക്രേ്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജില്ലാ കലക്ടര്‍ എ കൗശിഗന്‍, സിറ്റി പോലീസ് കമ്മീണര്‍ രാഹുല്‍ ആര്‍ നായര്‍, റൂറല്‍ എസ്പി യതീഷ് ചന്ദ്ര , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ കെഎം സുദര്‍ശനന്‍ തുടങ്ങിയവര്‍ ഗ്രീന്‍പ്രോട്ടോക്കോളിന് പൂര്‍ണ പിന്തുണ നല്‍കി.

വ്യാജ ഇന്‍ഷൂറന്‍സ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍വ്യാജ ഇന്‍ഷൂറന്‍സ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍

അലിഭായിക്കും കൂട്ടുപ്രതികള്‍ക്കും ചിക്കന്‍ പോക്സ്! ചിക്കന്‍പോക്സ് തെളിവാകുന്ന ആദ്യ കേസ്അലിഭായിക്കും കൂട്ടുപ്രതികള്‍ക്കും ചിക്കന്‍ പോക്സ്! ചിക്കന്‍പോക്സ് തെളിവാകുന്ന ആദ്യ കേസ്

English summary
green protocol for thrissur pooram will implement on this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X