കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേയില കര്‍ഷകരുടെ കൂട്ടായ്മ വയനാട്ടില്‍ നിന്ന് ഗ്രീന്‍ ടീ ഉല്പാദനം തുടങ്ങി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തേയില കര്‍ഷകരുടെ കൂട്ടായ്മ വയനാട്ടില്‍ നിന്ന് ആഗോളവിപണിയെ ലക്ഷ്യം വെച്ച് ഗ്രീന്‍ ടീ ഉല്പാദനവുമായി എത്തുന്നു. ചെറുകിട തേയില കര്‍ഷകരുടെ കൂട്ടായ്മയും, രാജ്യത്തെ തന്നെ ആദ്യത്തെ ഉല്പാദകകമ്പനിയായ വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനിയാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഗ്രീന്‍ ടീ ഉല്പാദനം തുടങ്ങിയത്. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ കരടിപ്പാറയില്‍ സ്ഥാപിച്ച ഫാക്ടറിയില്‍ നിന്നുമാണ് ഗ്രീന്‍ ടീ ഉല്പാദനം നടത്തുന്നത്.

നബാര്‍ഡ് വയനാട് മാനേജര്‍ ജിഷ വടക്കും പറമ്പിലാണ് ഗ്രീന്‍ ടീ ഉല്പാദനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. നിലവില്‍ ഫാക്ടറി ഒരു ഷിഫ്റ്റാണ് പ്രവര്‍ത്തിപ്പിക്കുകയെന്നു കമ്പനി ചെയര്‍മാന്‍ പി. കുഞ്ഞുഹനീഫ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. എട്ട് മണിക്കൂറില്‍ 1,200 കിലോഗ്രാം പച്ചത്തേയില സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് ഈ ഫാക്ടറി. ഉത്പാദിപ്പിക്കുന്ന തേയിലപ്പൊടി വേഗ്രീന്‍ ടീ എന്ന ബ്രാന്‍ഡ് നാമത്തില്‍ കിലോഗ്രാമിനു 450 രൂപ നിരക്കിലാണ് വിപണിയില്‍ ലഭ്യമാക്കുക. ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലുള്ള കരടിപ്പാറയിലും വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചാ യത്തിലുള്ള വട്ടച്ചോലയിലുമുള്ള ചെറുകിട തേയില കര്‍ഷക സംഘാംഗങ്ങള്‍ രൂപീകരിച്ചതാണ് വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി. മൈക്രോ ഫാക്ടറികള്‍ക്ക് ടീ ബോര്‍ഡ് ലൈസന്‍സ് നല്‍കിത്തുടങ്ങിയ അവസരം വിനിയോഗിച്ചാണ് ചെറുകിട തേയില കര്‍ഷകര്‍ ഫാക്ടറി തുടങ്ങിയത്. 167 ഓഹ രിയുടമകളാണ് കമ്പനിയിലുള്ളത്. കരടിപ്പാറയില്‍ വാങ്ങിയ മുപ്പതര സെന്റ് സ്ഥലത്ത് ഫാക്ടറി നിര്‍മിക്കാന്‍ ഒരു കോടി രൂപയാണ് ചിലവായത്.

greentea

നെന്മേനി ഗ്രാമപഞ്ചായത്തിലെ കരടിപ്പാറയിലെ ഗ്രീന്‍ ടീ ഫാക്ടറി

ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനായി 45.8 ലക്ഷം രൂപ നബാര്‍ഡ് വായ്പ നല്‍കി. കരടിപ്പാറ, വട്ടച്ചോല സംഘാംഗങ്ങളുടേതായി ഏക ദേശം 500 ഏക്കറില്‍ തേയി ലകൃഷിയുണ്ട്. സീസണില്‍ ഏകദേശം 4,500 കിലോ പച്ചത്തേയിലയാണ് പ്രതിദിന ഉത്പാനം. ഫാക്ടറിയില്‍ ഔഷധ ഗുണമുള്ള ഗ്രീന്‍ ടീ മാത്രം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് കമ്പനി അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തേയിലച്ചെ ടികളില്‍നിന്നു 7-10 ദിവസം ഇടവിട്ട് നുള്ളുന്ന കൊളുന്താണ് ഗ്രീന്‍ ടീക്കായി സംസ്‌കരിക്കുന്നത്. 1000 കിലോ ചപ്പില്‍നിന്നു 240 കിലോ പൊടിയുണ്ടാക്കാന്‍ കഴിയുമെന്നും കര്‍ഷകര്‍ പറയുന്നു. കമ്പനിയില്‍ അംഗങ്ങളായ തേയില കര്‍ഷകരെല്ലാം തന്നെ ജൈവരീതിയില്‍ കൃഷി ചെയ്യുന്നവരാണ്. മറ്റുള്ള കടമ്പകള്‍ കടന്നാല്‍ ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്ന ഗ്രീന്‍ ടീ ഓര്‍ഗാനിക് ഗ്രീന്‍ ടീ എന്ന പേരില്‍ ആഭ്യന്തര വിദേശ വിപണികളില്‍ വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്.

നിലവില്‍ കൊളുന്തിന് കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ഓഹരിയുടമകളായ കര്‍ഷകരില്‍ നിന്നും കമ്പനി ശേഖരിക്കുന്നത്. ചെറുകിട തേയില കര്‍ഷകര്‍ രാജ്യത്ത് ആദ്യമായി രൂപീകരിച്ച കമ്പനി കൂടിയാണ് വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫാക്ടറി ഉദ്ഘാടനം ചെയ്‌തെങ്കിലും സാങ്കേതികമായുള്ള അനുമതി ലഭിക്കാന്‍ വൈകിയതാണ് ഉല്പാദനം വൈകാന്‍ കാരണം. ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ ഏറ്റവും ഉചിതമായ ഔഷധം കൂടിയാണ് ഗ്രീന്‍ ടീ എന്നതിനാല്‍ സംരംഭം വന്‍വിജയമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനിയിലെ ചെറുകിട തേയില കര്‍ഷകര്‍.

English summary
green tea production started in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X