മര്‍ക്കസിന് പണികൊടുത്ത് ഹരിത ട്രൈബ്യൂണലിന്റെ സ്റ്റേ
കോഴിക്കോട്: മര്‍ക്കസിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ നോളജ് സിറ്റിക്ക് ഹരിത ട്രൈബ്യൂണലിന്റെ സ്‌റ്റേ. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് നോളജ് സിറ്റിയുടെ നിര്‍മാണം നടക്കുന്നതെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
നിര്‍മാണം അടിയന്തരമായി നിര്‍ത്തി വയ്ക്കാനാണ് ചെന്നൈയിലെ ഹൈരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. മര്‍ക്കസിന് നോട്ടീസ് അയക്കാനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഭിഭാഷകനും പൊതു പ്രവര്‍ത്തകനും ആയ അഡ്വ കെ സവാദ് ആണ് നോളജ് സിറ്റിക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് നോളജ് സിറ്റി നിര്‍മാണം പുരോഗമിക്കുന്നത്.

എപി സുന്നികളുടെ നേതാവും നോളജ് സിറ്റിയുടെ ചെയര്‍മാനും ആയ എപി അബൂബക്കര്‍ മുസ്ലിയാര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സ്, സ്ഥലം ഉടമകള്‍ തുടങ്ങിയവരാണ് ഹര്‍ജിയിലെ എതിര്‍ കക്ഷിക്കാര്‍.
അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണ് ഇതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും ഉള്‍പ്പെടുന്ന പ്രദേശമാണിതെന്ന് പറയുന്നു.
2013 ല്‍ ആണ് നോളജ് സിറ്റിയുടെ നിര്‍മാണം തുടങ്ങിയത്. ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് എത്രത്തോളം ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് പരിശോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് പരിശോധിച്ച് ഭൂമി പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റണം. ഇതിന്റെ ചെലവ് കാന്തപുരത്തില്‍ നിന്നും, ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സില്‍ നിന്നും ഭൂ ഉടമകളില്‍ നിന്നുമായി ഈടാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications