കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിത വഴിയില്‍ വിധിക്ക്‌ മുന്നിൽ പകച്ചു പോയില്ല, ഗ്രീൻ വോയ്സിന്റെ കർമ്മശ്രീ പുരസ്ക്കാരം ആയിഷ മൊയ്തുവിന്

  • By Sreejith Kk
Google Oneindia Malayalam News

നാദാപുരം : ജീവിത വഴിയില്‍ വിധിക്ക്‌ അവര്‍ മുന്നിൽ പകച്ചു പോയില്.ല ,ഗ്രീൻ വോയ്സിന്റെ കർമ്മശ്രീ പുരസ്ക്കാരം ആയിഷ മൊയ്തുവിന്. കല്ലാച്ചി പയന്തോങ്ങിലെ ഏര്‍പ്പോര്‍ട്ട് മൊയ്തു വെന്ന് നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിച്ച മൊയ്തുഹാജി അകാലത്തില്‍ ആകസ്മികമായി വിടപറഞ്ഞപ്പോള്‍ തളരാതെ കര്‍മ്മ നിരതയായ സഹദര്‍മിണിയാണ് ആയിഷ മൊയ്തു.നാദാപുരം ഹൈ ടെക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർ പേഴ്‌സൺ ആയിഷ മൊയ്തുവിന് ലഭിച്ച ഈ അംഗീകാരം നാടിനു ആഹ്ലാദമായി .

ഗ്രീൻ വോയ്സിന്റെ ഇപ്രാവശ്യത്തെ കർമ്മശ്രീ അവാർഡിനു ചില പ്രത്യേകതകൾ ഉണ്ട്‌.ഒന്നാമതായി ഒരു വനിതയെ ആണു തെരഞ്ഞെടുത്തിരിക്കുന്നത്‌.വലിയ അക്കാഡമിക്‌ സർട്ടിഫികറ്റുകളൊന്നുമില്ലാത്ത നാദാപുരത്തുകാരിയായ ഒരു സാധാരണ സ്ത്രീ ആയ ആയിഷ മൊയ്തുവാണു ആ പുരസ്ക്കാരത്തിനു അർഹയായത്‌.ജീവിതം കർമ്മനിരതമാക്കണമെന്ന് ആഗ്രഹിക്കുന്നവർ സ്വപ്നനങ്ങൾ കാണുന്നത്‌ അവരുടെ കാലത്തേക്ക്‌ മാത്രമായിരിക്കില്ല.മൊയ്തു സാഹിബ്‌ കണ്ട ഒരു സ്വപ്നം ആ കാലത്തിനു വേണ്ടിയായിരുന്നില്ല.

aisha

ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനുള്ള തീരുമാനമെടുക്കുമ്പോൾ ആയിഷ എന്ന സ്ത്രീ കരുതിക്കാണില്ല ഇതു തന്റെ നിയോഗ മാണെന്ന്.അപ്രതീക്ഷിതമായി പ്രിയതമൻ വിട്ടു പോയപ്പോൾ ആദ്യത്തെ അങ്കലാപ്പിനെ വകഞ്ഞു മാറ്റി ആയിഷത്ത ആ സ്വപ്നങ്ങളിലേക്ക്‌ നോക്കി.അവരുടെ കരസ്പർ ശം ആ സ്കൂളിനെ വ്യത്യസ്തമാക്കി.
കേരളത്തിലെ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആദ്യ ലിസ്റ്റിൽ ഹൈടെക്ക്‌ സ്കൂൾ ഇടം നേടി.ഒരു പഠന കേന്ദ്രം ഭൗതിക സാഹചര്യങ്ങൾ കൊണ്ട്‌ ഹൈടെക്ക്‌ ആക്കാൻ എളുപ്പമാണു.അതിന്റെ എല്ലാ തലങ്ങളിലും ഏറ്റവും മികച്ച സാങ്കേതികതകൾ ഒരുക്കാൻ അതിനുതകുന്ന മനസ്സു വേണം.

ആ മനസ്സും ചിന്തയുമാണു ആയിഷ മൊയ്തു സ്വന്തമാക്കിയത്‌.പ്രവർത്തി പദത്തിൽ കൊണ്ട്‌ വന്നത്‌.ഗ്രീൻ വോയ്സിന്റെ അവാർഡ്‌ ഒരു ലോകോത്തര ബഹുമതിയാണെന്ന അവകാശ വാദമില്ല.പക്ഷെ ചെറിയ ലോകത്തിരുന്ന് വലിയ കാര്യങ്ങൾ ചെയ്യുന്ന വലിയ മനസ്സുള്ളവരെ ഗ്രീൻ വോയ്സ്‌ ആദരവോടെ അംഗീകരിക്കാറുണ്ട്‌.അങ്ങനെ ഒരു അംഗീകാരം ആയിഷാ മൊയ്തുവിനെയും തേടി എത്തിയിരിക്കുന്നു.വിധിക്ക്‌ മുന്നിൽ പകച്ചു പോകരുതെന്ന് നൂറു കണക്കിനു പെണ്ണുങ്ങളോട്‌ പറയാൻ ഈ അവാർഡ്‌ കൊണ്ട്‌ ആവുമെങ്കിൽ അതാണു ഗ്രീൻ വോയ്സിന്റെ സംഘാടകരുടെ ആഹ്ലാദ നിമിഷം

English summary
Green voice Karmasree award goes to Ayisha Moidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X