ഗ്രീഷ്മ കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന മൂന്നാം വനിത; ബിനിത കുമാരിയും റഫീഖ ബീവിയും മുന്‍ഗാമികള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ശ്രദ്ധേയമായ പലപരാമർശങ്ങളും നടത്തിക്കൊണ്ടാണ് കേസിലെ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന കുറ്റത്തിന് മൂന്നാം പ്രതിയായും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല്‍ കുമാറിന് 3 വർഷം തടവും വിധിച്ചു. രണ്ടാപ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന മൂന്നാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. ഏറെ ശ്രദ്ധേയമായ കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിൽ 2006 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി ഒരു സ്ത്രീയെ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. തമ്പിയുടെ ഭാര്യ ബിനിത കുമാരിയായിരുന്നു കുറ്റക്കാരി. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. അട്ടക്കുളങ്ങര വനിത ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് ബിനിത കുമാരി.

വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഇരുവരും ചേർന്ന് മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി ഊട്ടിക്കടുത്തുള്ള കൊക്കയില്‍ തള്ളിയെങ്കിലും വിദഗ്ധമായ അന്വേഷണത്തിലൂടെ പൊലീസ് പ്രതികളിലേക്ക് എത്തുകയായിരുന്നു.
വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി കോവളം സ്വദേശി റഫീക്കാ ബീവിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീ. 2022 ജനുവരി 14 നാണ് മോഷണത്തിനായി റഫീക്കാ ബീവി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിക്കുന്നത്. സംഭവത്തില്‍ റഫീക്കയുടെ മകൻ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അൽ അമീൻ എന്നിവർക്കും കോടതി ശിക്ഷ വിധിച്ചു. ശാന്തകുമാരി കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച അതേ കോടതിയാണ് ഗ്രീഷ്മ കേസിലും വിധി പറഞ്ഞിരിക്കുന്നത്.
ഷാരോണ്‍ കേസിലേത് ഉള്‍പ്പെടെ 55 പേരാണ് സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷ കാത്തുകിടക്കുന്നത്. ഇതില്‍ 25 പേരും കഴിയുന്നത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കേരളത്തില്‍ ഇതിന് മുമ്പ് വധശിക്ഷ നടപ്പാക്കിയത് 1991 ലാണ്. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി റിപ്പർചന്ദ്രനെ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് തൂക്കിലേറ്റുകയായിരുന്നു. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കളിയിക്കാവിള സ്വദേശി അഴകേശനെ 1979 ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ചും തൂക്കിലേറ്റിയിട്ടുണ്ട്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications