Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിനെതിരെ പൊരുതുന്ന മുന്നണി പോരാളികൾക്ക് അഭിവാദ്യങ്ങൾ; മെയ് ദിനാശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം; തൊഴിലാളി ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമെമ്പാടും കൊവിഡിനെതിരെ പൊരുതുന്ന മുന്നണി പോരാളികൾക്ക് അഭിവാദ്യങ്ങൾ എന്ന് മുഖ്യമന്ത്രി കുറിച്ചു. തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിതെന്നും ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ് വായിക്കാം

pinarayi-vijayan3

'എല്ലാ തൊഴിലാളികൾക്കും മെയ്ദിനാശംസകൾ നേരുന്നു.തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം', മുഖ്യമന്ത്രി കുറിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം-മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയർത്താൻ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികൾ. രാപ്പകൽ വിശ്രമമറിയാതെ ജോലി ചെയ്യുന്ന അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നു.കോവിഡ്- 19 ലോകത്തെ വരിഞ്ഞു മുറുക്കിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും നമ്മോടൊപ്പമുണ്ട്.

മഹാമാരി മാറും, തൊഴിലിടങ്ങൾ വീണ്ടും സജീവമാകും, ജീവിതങ്ങൾ വീണ്ടും തളിരിടും...ഇന്ന് അവകാശപോരാട്ടത്തിന്റെ സ്മരണ തുടിക്കുന്ന ദിനം, മെയ്ദിനം
ലോകതൊഴിലാളി ദിനാശംസകൾ.

Recommended Video

cmsvideo
    CM Pinarayi Vijayan directs to prepare for swearing in on monday | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+