കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിലു ജോസഫിന്റെ 'മുലയൂട്ടല്‍' കോടതിയില്‍; മൂന്ന് പരാതികള്‍, നടി മാത്രമല്ല!! ശക്തമായ വകുപ്പുകള്‍

തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന പേരിലായിരുന്നു മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ചത്.

  • By Ashif
Google Oneindia Malayalam News

കൊല്ലം: ഗൃഹലക്ഷ്മി മാഗസിന്‍ പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ കവര്‍ചിത്രം കോടതി കയറുമെന്ന് ഉറപ്പായി. ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി ലഭിച്ചതിന് പിന്നാലെ കോടതിയിലും പരാതി. കവര്‍പേജില്‍ മുലയൂട്ടുന്ന ചിത്രമുള്ള നടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
നടി മാത്രമല്ല, മാഗസിന്റെ അണയറ പ്രവര്‍ത്തകരും കോടതികയറേണ്ടിവരും. ഇതോടെ ദേശീയതലത്തില്‍ ചര്‍ച്ചയായ മുലയൂട്ടല്‍ മുഖചിത്രം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് തീര്‍ച്ചയായി. മുലയൂട്ടല്‍ ചിത്രത്തെയും നടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരിക്കെയാണ് കോടതിയില്‍ പരാതി ലഭിച്ചിരിക്കുന്നത്. പരാതി കോടതി ഫയലില്‍ സ്വീകരിച്ചു....

മാറിടം മറയ്ക്കാതെ

മാറിടം മറയ്ക്കാതെ

മാറിടം മറയ്ക്കാതെ മുലയൂട്ടുന്ന ചിത്രമാണ് ഗൃഹലക്ഷ്മി മാഗസിന്‍ മുഖചിത്രമാക്കിയത്. തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന പേരിലായിരുന്നു മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതിനെതിരേയാണ് പ്രതിഷേധം.

കൊല്ലം കോടതിയില്‍

കൊല്ലം കോടതിയില്‍

നടിയും കവര്‍ചിത്രത്തിന്റെ മോഡലുമായ ജിലു ജോസഫ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് കൊല്ലം കോടതിയില്‍ പരാതി ലഭിച്ചിരിക്കുന്നത്. കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്.

പരാതിക്കാരന്‍

പരാതിക്കാരന്‍

അഭിഭാഷകനായ വിനോദ് മാത്യു വില്‍സനാണ് പരാതിക്കാരന്‍. കോടതി പരാതി ഫയലില്‍ സ്വീകരിച്ചു തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. ജിലു ജോസഫ് നാലാം പ്രതിയാണ്. മാഗസിന്റെ അണിയറ പ്രവര്‍ത്തകരാണ് ആദ്യപ്രതികള്‍.

ഗുരുതര വകുപ്പുകള്‍

ഗുരുതര വകുപ്പുകള്‍

മാതൃഭൂമി ഡയറക്ടര്‍ പിവിഗംഗാധരന്‍ ആണ് ഒന്നാം പ്രതി. മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രന്‍, എംപി ഗോപിനാഥ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

പരാതിയുടെ ഉള്ളടക്കം

പരാതിയുടെ ഉള്ളടക്കം

രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം. സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്നാണ് അഭിഭാഷകന്റെ പരാതി. ഇത് സ്ത്രീത്വത്തെ അപമാനിക്കലാണെന്നും പരാതില്‍ ആരോപിക്കുന്നു.

നിയമപ്രകാരം കുറ്റകരം

നിയമപ്രകാരം കുറ്റകരം

സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. 1986ലെ സെക്ഷന്‍ 3,4 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നടിക്കും കവര്‍ചിത്രത്തിനുമെതിരേ മൂന്ന് പരാതികളാണിപ്പോള്‍ വന്നിട്ടുള്ളത്.

കേസ് ഇനി പരിഗണിക്കുന്നത്

കേസ് ഇനി പരിഗണിക്കുന്നത്

സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും നേരത്തെ പരാതി ലഭിച്ചിരുന്നു. കോടതിയില്‍ ലഭിച്ചിരിക്കുന്നതാണ് മൂന്നാമത്തെ പരാതി. പരാതി ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍നടപടികള്‍ക്കായി കേസ് 16ലേക്ക് മാറ്റി.

നടിയുടെ അഭിപ്രായം

നടിയുടെ അഭിപ്രായം

ഓപ്പണ്‍ കോടതിയില്‍ പ്രതികളുടെയും ഹര്‍ജിക്കാരനെയും മൊഴിയെടുക്കും. ഇക്കാര്യത്തില്‍ 16ന് കോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്. അതേസമയം, താന്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നാണ് നടിയുടെ അഭിപ്രായം.

തുറിച്ചുനോട്ടങ്ങള്‍

തുറിച്ചുനോട്ടങ്ങള്‍

ഇപ്പോള്‍ വലിയ ചര്‍ച്ചയാണ് ഗൃഹലക്ഷ്മിയുടെ മുഖചിത്രം. സ്ത്രീയുടെ നഗ്നതയിലേക്കുള്ള തുറിച്ചുനോട്ടങ്ങളെ ചോദ്യം ചെയ്യുന്നതാണ് ചിത്രമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ സമര്‍ഥമായ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇവിടെ വിജയിച്ചതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിലു

പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിലു

ചിത്രം ഇത്ര വലിയ ചര്‍ച്ചയാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിലു ജോസഫ് പ്രതികരിച്ചു. തനിക്ക് ശരി എന്ന് തോന്നുന്നതാണ് ചെയ്തത്. തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ലെന്നും ജിലു ജോസഫ് പറഞ്ഞു.

എന്തിനാണ് മറ

എന്തിനാണ് മറ

മുലയൂട്ടുന്നതിന് എന്തിനാണ് മറ എന്ന ചിന്ത എനിക്ക് നേരത്തെ ഉണ്ടായിരുന്നതാണെന്ന് ജിലു പറയുന്നു. അവസരം കിട്ടിയപ്പോള്‍ ഏറ്റെടുത്തു. എന്നാല്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നതും ഗൗരവമുള്ള വിഷയങ്ങളാണ്.

സ്ത്രീ സ്വാതന്ത്ര്യം ഇതാണോ

സ്ത്രീ സ്വാതന്ത്ര്യം ഇതാണോ

മാറിടം അനാവൃതമാക്കിയ നടപടിക്കെതിരേ രംഗത്തുവന്നവരില്‍ പ്രമുഖയാണ് പ്രതിഭ എംഎല്‍എ. സ്ത്രീ സ്വാതന്ത്ര്യം എന്നത് രാത്രി ഇറങ്ങി നടക്കലും മാറുമറയ്ക്കാതെ കുഞ്ഞിന് പാലു കൊടുക്കലുമല്ലെന്ന് മാസികയെ പരിഹസിച്ച് എംഎല്‍എ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

രണ്ടുപരാതികള്‍ നല്‍കിയത്

രണ്ടുപരാതികള്‍ നല്‍കിയത്

അഭിഭാഷകനായ ജിയാസ് ജമാലാണ് ബാലാവകാശ കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചത്. മോഡല്‍ അവിവാഹിതയാണ്. കുട്ടിയെ വാടകയ്ക്ക് എടുക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ ആക്ഷേപമുണ്ട്.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

അവിവാഹിതയായ മോഡലിന്റെ മാറില്‍ പാലുണ്ടാകില്ല. കുഞ്ഞിന്റെ വായില്‍ മാറിടം തിരുകിയിരിക്കുന്നു. ഇങ്ങനെ ചെയ്തത് കുട്ടിയുടെ ആരോഗ്യവും അവകാശവും ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്നും ജിയാസ് ജമാല്‍ ചൂണ്ടിക്കാട്ടുന്നു.

അശ്ലീല വാണിജ്യതന്ത്രം

അശ്ലീല വാണിജ്യതന്ത്രം

കുട്ടിയുടെ അവകാശം കവര്‍ന്ന് വാണിജ്യ ആവശ്യത്തിനായി ഉപയോഗിച്ചിരിക്കുകയാണ്. മാതൃത്വത്തെയും പവിത്രമായ മുലയൂട്ടലിനെയും വില്‍പ്പന ചരക്കാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ ഹനിക്കപ്പെട്ടത് പിഞ്ചുകുഞ്ഞിന്റെ അവകാശമാണെന്നും ജിയാസ് പറയുന്നു.

എന്താണ് ജിലു ജോസഫിന്റെ ആ മുലയൂട്ടല്‍ ചിത്രത്തിലെ പ്രശ്‌നങ്ങള്‍? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ?എന്താണ് ജിലു ജോസഫിന്റെ ആ മുലയൂട്ടല്‍ ചിത്രത്തിലെ പ്രശ്‌നങ്ങള്‍? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ?

കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...

മുല അശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ.. മുല അശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ..

English summary
Grihalakshmi Breasting Cover Photo in Court at Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X