Get Updates
Get notified of breaking news, exclusive insights, and must-see stories!

മുലയൂട്ടണം, തുറിച്ച് നോക്കരുത്... വിപ്ലവ നീക്കവുമായി മാതൃഭൂമി ഗൃഹലക്ഷ്മി; പിറകേ വിവാദങ്ങള്‍

കോഴിക്കോട്: മുലപ്പാല്‍ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റേയും അവകാശമാണ്. കുട്ടികള്‍ക്ക് മുലയൂട്ടുക എന്നത് ഓരോ അമ്മയുടേയും കര്‍ത്തവ്യവും ആണ്. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ മുലയൂട്ടാന്‍ ഇന്നും കേരളത്തിലെ സ്ത്രീകള്‍ ഭയക്കുന്നു. അതിന് കാരണം പുരുഷന്‍മാരുടെ തുറിച്ചുനോട്ടങ്ങള്‍ തന്നെ. മുതിര്‍ന്ന സ്ത്രീകളുടെ ഉപദേശങ്ങള്‍ വേറൊരു വശത്ത്.

വെനസ്വേലന്‍ പ്രസിഡന്റ് ആയിരുന്ന ഹ്യൂഗോ ഷാവേസിനോട് കുഞ്ഞിന് മുലകൊടുത്തുകൊണ്ട് സംസാരിക്കുന്ന അമ്മയുടെ ചിത്രം ഏറെ വൈറല്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ നിയമസഭയില്‍ സെനറ്റര്‍ ലറീസ വാട്ടേഴ്‌സ് കുഞ്ഞിന് മുലകൊടുത്തപ്പോള്‍ അതും വാര്‍ത്തയായി. ബ്രസീല്‍ മന്ത്രിസഭായോഗത്തില്‍ കുഞ്ഞിന് മുലകൊടുത്തുകൊണ്ട് സംസാരിച്ച മാനുവേല ഡി ആവിലയും വാര്‍ത്താ പ്രാധാന്യം നേടി.

കേരളത്തിലും ഇത് വലിയ ചര്‍ച്ചയായിരുന്നു. എനനാല്‍ ഇപ്പോഴും കേരളത്തിന്റെ ആണ്‍മനസ്സുകള്‍ നോട്ടമെറിയുന്നത് മുലയൂട്ടുന്ന അമ്മയുടെ മാതൃത്വത്തിലേക്കോ, കുഞ്ഞിന്റെ സംതൃപ്തി നിറഞ്ഞ മുഖത്തേക്കോ അല്ല, പെണ്ണിന്റെ മാറിടത്തേക്ക് മാത്രമാണ്. അത് മാറുമോ? മാറണം... മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി ഇത്തവണ മുന്നോട്ട് വയ്ക്കുന്നത് വിപ്ലവകരമായ ഒരു ചര്‍ച്ചയാണ്....

തുറിച്ച് നോക്കരുത്... ഞങ്ങള്‍ക്ക് മുലയൂട്ടണം

തുറിച്ച് നോക്കരുത്... ഞങ്ങള്‍ക്ക് മുലയൂട്ടണം

'കേരളത്തോട് അമ്മമാര്‍.. തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്നതാണ് ഗൃഹലക്ഷ്മിയുടെ ഇത്തവണത്തെ കവര്‍ സ്‌റ്റോറി. കേരള സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ഇത് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയവും ആണിത്.

ജിലു ജോസഫ്

ജിലു ജോസഫ്

എയര്‍ ഹോസ്റ്റസ്സും എഴുത്തുകാരിയും നടിയും മോഡലും എല്ലാം ആയ ജിലു ജോസഫ് ആണ് ഗൃഹലക്ഷ്മിയുടെ ഇത്തവണത്തെ കവര്‍ ചിത്രത്തിലെ മോഡല്‍. മാറുമറയ്ക്കാതെ കുഞ്ഞിന് മുല കൊടുക്കുന്നതാണ് ചിത്രം. ഈ ചിത്രം ഇപ്പോള്‍ മറ്റ് പല വിമര്‍ശനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്.

ഇന്ദു മേനോന്റെ അനുഭവക്കുറിപ്പ്

ഇന്ദു മേനോന്റെ അനുഭവക്കുറിപ്പ്

എഴുത്തുകാരി ഇന്ദു മേനോന്റെ അനുഭവക്കുറിപ്പ് 'മുലയൂട്ട് ദേവദ'യും ഈ പതിപ്പില്‍ ഉണ്ട്. കൗമാരകാലം മുതല്‍ രണ്ട് തവണ അമ്മയായപ്പോള്‍ വരെയുണ്ടായ മാറിടാനുഭവങ്ങള്‍ വെളിപ്പെടുത്തുകയണ് ഇന്ദുമേനോനന്‍ തന്റെ എഴുത്തിലൂടെ. പലരും അനുഭവിച്ച, പറയാന്‍ മടിക്കുന്ന വേദനകളും സന്തോഷങ്ങളും ഉണ്ട് ആ എഴുത്തില്‍.

അമൃതയുടെ വിവാദ ചിത്രം

അമൃതയുടെ വിവാദ ചിത്രം

മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കാന്‍, കുഞ്ഞിന്, മാറ് മറയ്ക്കാതെ മുലയൂട്ടുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശിനി അമൃതയും കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട് ഗൃഹലക്ഷ്മിയില്‍. മറ്റ് സ്ത്രീകളുടെ അനുഭവങ്ങളും വിദഗ്ധരുടെ കുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആണ്‍നോട്ടങ്ങള്‍

ആണ്‍നോട്ടങ്ങള്‍

പൊതു സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് പാല്‍ കൊടുക്കാന്‍ അമ്മമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പറയാതെ തന്നെ മലയാളികള്‍ക്ക് ഇന്നറിയാം. ആകെ മൂടിപ്പുതച്ച്, കുഞ്ഞിന് ശ്വാസം പോലും കിട്ടാത്തെ രീതിയില്‍ മുലകൊടുക്കേണ്ടി വരുന്നത് ആണ്‍നോട്ടങ്ങളെ ഭയന്നാണ്. അല്ലെങ്കില്‍, കുഞ്ഞിന് അവകാശപ്പെട്ട മുലപ്പാല്‍ പൊതു സ്ഥലങ്ങളില്‍ നിഷേധിക്കപ്പെടുന്നതിന് കാരണം ഈ തുറിച്ചുനോട്ടങ്ങളാണ്.

മാറേണ്ട കാലം

മാറേണ്ട കാലം

പെണ്ണിന്റെ മാറിടത്തോടുള്ള ആണിന്റെ താത്പര്യം ഒരു പുതുമയൊന്നും അല്ല. എന്നാല്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്ന സ്ത്രീയുടെ മാറിടത്തിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ഒരു സമൂഹമായി നിലനില്‍ക്കുക എന്നത് ഏറെ വലിയൊരു ദുരന്തം തന്നെയാണ്. എന്നാണ് മലയാളികള്‍ അതില്‍ നിന്ന് മാറിച്ചിന്തിച്ചുതുടങ്ങുക?

ജിലു ജോസഫ് എന്ന മോഡല്‍

ജിലു ജോസഫ് എന്ന മോഡല്‍

വിവാഹം കഴിക്കാത്ത, അമ്മയാകാത്ത ഒരാളാണ് ഗൃഹലക്ഷ്മിയുടെ ഇത്തവണത്തെ മോഡല്‍ എന്ന പ്രത്യേകതയും ഉണ്ട്. എന്നാല്‍ ഈ ചിത്രത്തേയും വിവാദമാക്കുന്നവര്‍ ഏറെ ഉണ്ട് എന്നതാണ് സത്യം. ചിത്രത്തില്‍ ജിലു ജോസഫ് സിന്ദൂരം തൊട്ടിട്ടുണ്ട്. അതെന്തിനാണ് എന്നൊക്കെയാണ് ചോദ്യങ്ങള്‍.

ബോള്‍ഡ് അറ്റംപ്റ്റ്

ബോള്‍ഡ് അറ്റംപ്റ്റ്

ഗൃഹലക്ഷ്മി നടത്തിയത് ഒരു 'ബോള്‍ഡ്' അറ്റംപ്റ്റ്' തന്നെ ആണെന്ന് പറയേണ്ടി വരും. ഇത്തരം ഒരു വിഷയം അതിശക്തമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് തന്നെ ആണ്. വെനസ്വേലയിലും ബ്രസീലിലും ഓസ്‌ട്രേലിയയിലും മാത്രം പോരല്ലോ സാമൂഹിക, മാനസിക പുരോഗതി എന്ന ചോദ്യവും ഉയരുന്നുണ്ട്.

പേരുദോഷങ്ങളെ സന്തോഷ പൂര്‍വ്വം...

പേരുദോഷങ്ങളെ സന്തോഷ പൂര്‍വ്വം...

ഗൃഹലക്ഷ്മിയുടെ ഈയൊരു കാമ്പയിനോ ചിത്രമോ കാരണം തനിക്ക് വരാന്‍ സാധ്യതയുള്ള എല്ലാ പേരുദോഷങ്ങളേയും സന്തോഷത്തോടെ ഏറ്റുവാങ്ങി ആഘോഷിക്കും എന്നാണ് ജിലു ജോസഫ് വ്യക്തമാക്കിയിട്ടുള്ളത്. ജിലുവിനെതിരെ ഇപ്പോള്‍ തന്നെ പല കോണുകളില്‍ നിന്നായി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+