വിവാഹത്തിന് മുന്പ് വധുവിന്‍റെ എസ്എംഎസ് 'കല്യാണത്തിന് സമ്മതമല്ല'
കണ്ണൂര്‍: വിവാഹത്തിന് തൊട്ട് മുമ്പ് വരന് വധുവിന്റെ എസ് എംഎസ്, 'എനിയ്ക്ക് ഈ വിവാഹത്തിന് സമ്മതമല്ല നിങ്ങള്‍ ഇതില്‍ നിന്ന് പിന്മാറണം'. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വളയിട്ട് നിശ്ചയിച്ച വിവാഹമാണ് വധുവിന്റെ പിന്മാറ്റം മൂലം മുടങ്ങിയത്. കണ്ണൂരിലാണ് പതിനെട്ടുകാരിയായ വധു വിവാഹത്തിന് തൊട്ടുമുന്‍പ് പിന്മാറിയത്.
വരന്റെ വീട്ടില്‍ 1500 പേര്‍ക്ക് കല്യാണ സദ്യയൊരുക്കുകയും മറ്റും ചെയ്തിരുന്നു. വധുവിന്റെ പിന്മാറ്റത്തിന്റെ കാരണമറിയാന്‍ വധുവിന്റെ വീട്ടിലെത്തിയപ്പോഴാകട്ടെ പന്തലുപോലും ഇട്ടിട്ടില്ല. കല്യാണത്തിന് മുമ്പ് അണിയിച്ച ഒരു പവന്‍റെ സ്വര്‍ണ വള തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ട് വധുവും ബന്ധുക്കളും തയ്യാറായില്ല. ഇതോടെ താന്‍ കബളിപ്പിയ്ക്കപ്പെട്ടെന്ന് ചാല ഈസ്റ്റ് തന്നട സ്വദേശിയായ യുവാവിന് മനസിലായി.

ഓഗസ്റ്റ് 21 നാണ് ഇവരുടെ കല്യാണം നിശ്ചയിച്ചിരുന്നത്. ജൂണില്‍ ആയിരുന്നു കല്യാണ് നിശ്ചയം. രണ്ട് മാസം തുടര്‍ച്ചായായി പെണ്‍കുട്ടിയുമായി യുവാവ് ഫോണില്‍ സംസാരിച്ചിരുന്നു. പെരുന്നാള്‍ വന്നപ്പോള്‍ സ്വര്‍ണ വള വേണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് അതും വാങ്ങി നല്‍കിയിരുന്നു.
യുവാവ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കണെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. പരാതിയിന്മേല്‍ കേസെടുക്കാന്‍ എടക്കാട് പൊലീസിന് തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
കല്യാണത്തിന് ഭക്ഷണമൊരുക്കിയ വകയിലും യുവാവിന് ലക്ഷങ്ങള്‍ നഷ്ടമായി. വിവാഹത്തിനായി എടക്കാട് മണപ്പുറം പള്ളിയിലേയ്ക്ക് പോകാനിറ്ങ്ങുന്നതിന് തൊട്ട് മുമ്പാണ് യുവാവിന് പ്രതിശ്രുത വധുവിന്റെ എസ്എംഎസ് കിട്ടിയത്.












Click it and Unblock the Notifications