ബ്യൂട്ടിപാര്‍ലറില്‍ പോയ വരന്‍ മണ്ഡപത്തിലെത്തിയില്ല, മൃതദേഹം ആറ്റില്‍
കൊല്ലം: വിവാഹ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായ വരന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ സജീവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറ്റിലെ കാഞ്ഞിരം കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിവാഹത്തിന് മുമ്പ് സജീവിനെ കാണാതായത്. ബ്യൂട്ടിപാര്‍ലറിലേയ്ക്ക് പോയ ഇയാള്‍ പിന്നീട് മടങ്ങിവന്നില്ല.
കൊട്ടിയത്തെ ഒരു ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു സജീവിന്റെ വിവാഹം നടത്താനിരുന്നത്. എന്നാല്‍ വിവാഹം ദിവസം ഇയാളെ കാണാതായതോടെ വിവാഹം മുടങ്ങി. കല്യാണ ദിവസം ഒരുങ്ങുന്നതിനായി ബ്യൂട്ടിപാര്‍ലറിലേയ്ക്ക പോയ സജീവ് മുഹൂര്‍ത്തമായിട്ടും മടങ്ങിയെത്തിയില്ല. സുഹൃത്തുക്കളും ബന്ധുക്കളും പലയിടങ്ങളിലും ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്ത് നിന്നും ഇയാളുടെ ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. മരണത്തെപ്പറ്റി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.












Click it and Unblock the Notifications