വിവാഹദിനത്തില്‍ വരന് കിട്ടിയ ഊരാക്കുടുക്ക്..ഊരിപ്പോരാന്‍ ഫയര്‍ഫോഴ്സ് സഹായം തേടി
വിവാഹത്തിനെത്തിയ ബന്ധുക്കള്‍ സ്നേഹത്തോടെ നല്കിയ സമ്മാനത്തില്‍ ഇത്തരമൊരു അപകടം പതിയിരിക്കുന്നുണ്ടെന്ന് വരനും കൂട്ടരും കരുതിയിരുന്നില്ല.
കായംകുളം : വിവാഹദിനത്തില്‍ വരന് കിട്ടിയത് എട്ടിന്റെ പണി. വിവാഹത്തിനെത്തിയ ബന്ധുക്കള്‍ സ്നേഹത്തോടെ നല്കിയ സമ്മാനത്തില്‍ ഇത്തരമൊരു അപകടം പതിയിരിക്കുന്നുണ്ടെന്ന് വരനും കൂട്ടരും കരുതിയിരുന്നില്ല. താലികെട്ട് കഴിഞ്ഞതിനു ശേഷമാണ് വരന് ഇക്കാര്യം അടുത്ത ബന്ധുവിനെ അറിയിച്ചത്. സുഹൃത്തുക്കള്‍ നല്കുന്ന പണിയെക്കുറിച്ച് മാത്രമാണ് പലപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍ ഇത്തവണ ബന്ധു നല്കിയ സമ്മാനമാണ് വരനെ പറ്റിച്ചത്.
വിവാഹത്തിനെത്തിയ ബന്ധുക്കളില്‍ ആരോ നല്കിയ മോതിരമാണ് വരന് എട്ടിന്റെ പണിയായി മാറിയത്. താലി കെട്ടിനു ശേഷമുള്ള വരന്റെ അസ്വസ്ഥത ശ്രദ്ധയില്‍പ്പെട്ട ഫോട്ടോഗ്രാഫര്‍ കാര്യം തിരക്കിയപ്പോഴാണ് വരന് തന്റെ കൈ കാണിച്ചത്. മോതിരം വിരലില്‍ കുടുങ്ങി നീരു വച്ചതിന്റെ വേദനയായിരുന്നു വരന്റെ മുഖത്ത് കണ്ടത്. ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ വിരലില്‍ നിന്നും മോതിരം മുറിച്ചു മാറ്റിയതിനു ശേഷമാണ് വരന് വീണ്ടും പള്ളിയിലേക്കെത്തിയത്. അപ്പോഴാണ് വധു ഇക്കാര്യം അറിഞ്ഞത്.

വിവാഹദിനത്തില്‍ വരന് കിട്ടിയ പണി
വിവാഹവുമായി ബന്ധപ്പെട്ട് വരനും വധുവിനും പണി കിട്ടുന്നത് സ്വാഭാവികമായ കാര്യമാണ്. സുഹൃത്തുക്കളും ബന്ധുക്കളും നല്കുന്ന സ്നേഹപൂര്‍വ്വമായ പണി ചിലപ്പോഴൊക്കെ അതിരു കടക്കാറുമുണ്ട്. അത്തരത്തിലൊരു പണിയാണ് നെടുമങ്ങാട് സ്വദേശിയായ ജോണി ജോണ്സന് ലഭിച്ചത്. വിവാഹത്തിന് ലഭിച്ച സമ്മാനമാണ് വിനയായി മാറിയത്.

ചടങ്ങിനു ശേഷം അസ്വസ്ഥനായ വരന്
കായംകുളം സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ച് വിവാഹിതനായ ജോണി ജോണ്‍സനാണ് വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. ഫോട്ടോയെടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കാര്യം തിരക്കിയപ്പോഴാണ് ജോണ്സണ് കാരണം വെളിപ്പെടുത്തിയത്.

അസ്വസ്ഥതയ്ക്ക് പിന്നില്‍
വിവാഹ ചടങ്ങിനെത്തിയ ബന്ധുക്കളിലാരോ സമ്മാനിച്ച മോതിരം വിരലില്‍ കുടുങ്ങി നീരു വെച്ചതായിരുന്നു പ്രശ്നം. മോതിരം ഈരിയെടുക്കാന് പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും കഴിഞ്ഞില്ല.

അടുത്ത ബന്ധുവിനെ കാര്യം അറിയിച്ചു
മോതിരം ഊരാന്‍ കഴിയാതെ വന്നതോടെ അടുത്ത ബന്ധുവിനെ വിവരം അറിയിച്ച് ഫോട്ടോഗ്രാഫറോടൊപ്പം വരന് അടുത്തുള്ള ഫയര്‍ സ്റ്റേഷനിലേക്ക് പോയി. പോകുന്ന കാര്യം വധുവിനോട് പോലും പറഞ്ഞിരുന്നില്ല.

വരനെ കാണാനില്ല
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വരന് പള്ളിയില്‍ നിന്നും അപ്രത്യക്ഷനായ കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വധുവും ബന്ധുക്കളും പരിഭ്രാന്തരായി തിരച്ചില്‍ തുടങ്ങിയിരുന്നു.

മോതിരം മുറിച്ചു മാറ്റി
മോതിരം വിരലില്‍ കുടുങ്ങി നീരുവെച്ചതിനാല്‍ ഊരിയെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മുറിച്ചു മാറ്റുകയായിരുന്നു. വിരലിന് പരിക്ക് പറ്റാതെ മോതിരം മുറിച്ച് മാറ്റിയതോടെയാണ് വരന് ആശ്വസമായത്.

വധുവിനെ അറിയിച്ചു
മോതിരം ഊരി മാറ്റിയതിനു ശേഷം തിരിച്ച് പള്ളിയിലെത്തിയതിനു ശേഷമാണ് വരന് ഇക്കാര്യം വധുവിനെ അറിയിച്ചത്. വരനെ കാണാതെ പരിഭ്രാന്തരായി നിന്ന ബന്ധുക്കള്‍ക്ക് കാര്യമറിഞ്ഞതോടെ ആശ്വാസമായി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications