Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലഞ്ചേരി: ദുബായില്‍ നിന്നും വിവാഹത്തിനായി നാട്ടിലെത്തിയ എഞ്ചിനീയറെ വിവാഹത്തലേന്ന് കാണാതായി

കോലഞ്ചേരി: കോലഞ്ചേരിയില്‍ വിവാഹത്തലേന്ന് വരനെ കാണാതായി. കോലഞ്ചേരി തമ്മാനിമറ്റം ചിറമ്പാട്ട് വാഴക്കാലയില്‍ മത്തായിയുടെ മകന്‍ ജിത്തു (26) വിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ജിത്തുവിന്റെ വിവാഹ ചടങ്ങ് നിശ്ചയിച്ചിരുന്നതാണ്.

പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. വീട്ടില്‍ നിന്ന് ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ തലമുടി വെട്ടാന്‍ കോലഞ്ചേരിയിലേയ്ക്ക് ബൈക്കില്‍ പോവുകയായിരുന്നു യുവാവ്. ഉച്ചയോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു . ക്രിസ്തീയ കൂട്ടായ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കാറുള്ള ജിത്തു, കടയിരുപ്പിന് സമീപം യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതിയത് .

Wedding

മൂന്നര മണിയായിട്ടും തിരിച്ചെത്താത്തിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജിത്തു യോഗത്തിന് എത്തിയിട്ടില്ലെന്ന് അറിഞ്ഞു.. കോലഞ്ചേരിയിലെ പെട്രോള്‍ പമ്പിലും എടിഎം കൗണ്ടറിലും രാവിലെ എത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

ദുബായില്‍ എഞ്ചിനീയറായ ജിത്തു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത് . കെഎല്‍ 40/2076 നമ്പര്‍ ബൈക്കിലാണ് പോയത് . ഞായറാഴ്ച രാവിലെ 9.17 ന് പാലയ്ക്കാമറ്റം ടവറിന്റെ പരിധിയിലാണ് ജിത്തുവിന്റെ മൊബൈല്‍ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+