കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണുകാണലിൽ ഇഷ്ടമായി; നിശ്ചയത്തിന് വന്നപ്പോൾ ആളുമാറി! ആകെ പൊല്ലാപ്പ്! കാസർകോട് സംഭവിച്ചത്...

വിവാഹം അലസിയതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാനഗർ പോലീസിനെ സമീപിച്ചിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

കാസർകോട്: ആൾമാറാട്ടത്തിലൂടെ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറി. പെണ്ണുകാണലിനും, വിവാഹ നിശ്ചയത്തിനും പ്രതിശ്രുത വധുവിനെ മാറ്റിക്കാണിച്ചുവെന്നായിരുന്നു കണ്ണൂർ സ്വദേശിയായ യുവാവിന്റെ ആരോപണം.

ഒടുവിൽ ശശികലയും സമ്മതിച്ചു! പിണറായി സർക്കാരാണ് ശരി! സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്ഒടുവിൽ ശശികലയും സമ്മതിച്ചു! പിണറായി സർക്കാരാണ് ശരി! സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്

സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...

കാസർകോട് വിദ്യാനഗർ സ്വദേശിനിയായ യുവതിയും, കണ്ണൂർ എടക്കാട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് വരന്റെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിപ്പോയത്. വിവാഹം അലസിയതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാനഗർ പോലീസിനെ സമീപിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

പെണ്ണുകണ്ടു...

പെണ്ണുകണ്ടു...

കണ്ണൂർ എടക്കാട് സ്വദേശിയായ യുവാവ് കാസർകോട് വിദ്യാനഗറിലെ യുവതിയെ പെണ്ണുകാണാനെത്തി ഇഷ്ടപ്പെട്ടിരുന്നു.

വിവാഹ നിശ്ചയവും...

വിവാഹ നിശ്ചയവും...

പ്രതിശ്രുത വരനും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചേർന്നാണ് പെണ്ണുകാണാനെത്തിയത്. എല്ലാവർക്കും യുവതിയെ ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു.

അതിഗംഭീരം...

അതിഗംഭീരം...

ചെറുക്കനും പെണ്ണും തമ്മിൽ പരസ്പരം ഇഷ്ടപ്പെട്ടതോടെ വിവാഹ നിശ്ചയവും അതിഗംഭീരമായി നടത്തി. കാസർകോട് വിദ്യാനഗറിലെ വധുവിന്റെ വീട്ടിൽവെച്ചായിരുന്നു വിവാഹ നിശ്ചയം.

വരന്റെ ആരോപണം...

വരന്റെ ആരോപണം...

എന്നാൽ വിവാഹനിശ്ചയത്തിന് തൊട്ടുപിന്നാലെയാണ് പെണ്ണുകാണാൻ വന്നപ്പോൾ വധുവിനെ മാറ്റിക്കാണിച്ചതാണെന്ന് യുവാവ് കണ്ടെത്തിയത്.

പിന്മാറുന്നു...

പിന്മാറുന്നു...

ആൾമാറാട്ടം നടത്തിയെന്ന് ആരോപിച്ചാണ് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറിയത്.

വധുവിന്റെ വീട്ടുകാർ...

വധുവിന്റെ വീട്ടുകാർ...

എന്നാൽ തങ്ങൾ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നാണ് വധുവിന്റെ വീട്ടുകാർ ആണയിട്ടു പറഞ്ഞത്. പക്ഷേ, എന്തുപറഞ്ഞിട്ടും വരനും കൂട്ടരും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു.

പരാതി...

പരാതി...

വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് വധുവിന്റെ വീട്ടുകാർ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പോലീസ്...

പോലീസ്...

ഒടുവിൽ ഇരുകൂട്ടരെയും വിദ്യാനഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പക്ഷേ, വിവാഹവുമായി മുന്നോട്ടുപോകാൻ വരനും കൂട്ടരും തയ്യാറായില്ല. ഒടുവിൽ വിവാഹനിശ്ചയത്തിന് ചെലവായ തുക വരനിൽ നിന്നും നഷ്ടപരിഹാരമായി ഈടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.

English summary
groom retracts from marriage in kasargod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X