കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹദിനത്തില്‍ വധുവിനെ കണ്ട വരന്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിങ്: വിവാഹദിനത്തില്‍ വധുവിന് ആദ്യമായി കണ്ട വരന്‍ ഞെട്ടിത്തരിച്ച് ആറ്റില്‍ ചാടി. ചൈനയിലെ ഷിയാന്‍ നഗരത്തിലാണ് സംഭവം. വധു വിരൂപയാണെന്നും തന്‍രെ സങ്കല്‍പ്പത്തിലുള്ള പെണ്‍കുട്ടിയല്ലെന്നും പറഞ്ഞാണ് വരന്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ പിന്നീട് പൊലീസ് രക്ഷപ്പെടുത്തി.

കാങ് ഹു (33) എന്ന യുവവാണ് തന്റെ വധുവായ നാ സുങ് (30) വിരൂപയാണെന്നും തന്റെ ഭാവി വധു ആകേണ്ടവള്‍ അല്ലെന്നും ആരോപിച്ച് വിവാഹത്തിന് മുമ്പ് ആറ്റിലേക്ക് ചാടിയത്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു യുവാവിന്റേത്. അതിനാല്‍ തന്നെ ആചാര പ്രകാരം വിവാഹത്തിന് തൊട്ടു മപന്‍പാണ് യുവാവ് വധുവിനെ കണ്ടത്.

Wedding Doves

വിവാഹ വേദയില്‍ വധുവിനെ കണ്ടതും യുവാവ് ഞെട്ടി. തന്‍രെ സങ്കല്‍പ്പത്തിലെ വധു ഇങ്ങനെയല്ലെന്നും സൗന്ദര്യം പോരെന്നും വധുവിനോട് പറഞ്ഞ് വിവാഹ വേദി വിട്ട് വരന്‍ പുറത്തേയ്ക്ക് പോയി. വിവാഹവേദിയുടെ സമീപമുണ്ടായിരുന്ന നദിക്കരയില്‍ കുറച്ച് നേരം നില്‍ക്കുകയും ഒടുവില്‍ നദിയിലേയ്ക്ക് ചാടുകയുമായിരുന്നു.

പൊലീസെത്തി ഇയാളെ രക്ഷിച്ചു. അബോധവാസ്ഥയിലായിരുന്നു യുവാവ്. യുവാവിനെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിയ്ക്കാന്‍ സ3മിയ്ക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എല്ലാക്കാര്യത്തിലും വ്യക്തമായ നിലപാടുകള്‍ ഉള്ളയാളാണ് കാങ് എന്നും അതിനാല്‍ തന്നെ നാങിനെ വിവാഹ ംകഴിയ്ക്കാന്‍ അയാള്‍ക്കാകില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.

English summary
Groom tried to drown himself in river after meeting 'ugly' bride for first time before arranged marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X