കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണപ്പന്തലിലേക്ക് വരന്റെ വെറൈറ്റി എൻട്രി; വരവ് കണ്ട ബന്ധുവിന് ദേഹാസ്വാസ്ഥ്യം, കൈവിട്ട കളി

  • By Goury Viswanathan
Google Oneindia Malayalam News

പഴഞ്ചൻ കല്യാണ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുന്നതാണ് ന്യൂ ജനറേഷൻ കല്യാണം. അതിഥികളെ ക്ഷണിക്കുന്നത് മുതൽ‌ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമായിരിക്കും. വധു വരന്മാരുടെ സുഹൃത്തുക്കളുടെ വക സർപ്രൈസുകൾ വേറെ. അതിഥികളിൽ കൗതുകമുണർത്തുകയും രസിപ്പിക്കുകയുമൊക്കെ ചെയ്യുമെങ്കിലും പലപ്പോഴും ഇത്തരം ആഘോഷങ്ങൾ അതിരു കടന്ന് പോകാറുണ്ട്.

വരനും വധുവിനും 'പണി' കൊടുക്കാനായി കൂട്ടുകാർ ഒരുക്കുന്ന വിദ്യകൾ അതിഥികൾക്കും വീട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയും സകലസീമകളും ലംഘിക്കുന്ന ആഭാസത്തരങ്ങളായി മാറുകയും ചെയ്യാറുണ്ട്. വിവാഹ വേദിയിലെ അത്തരം കോമാളിത്തരങ്ങളുടെ പട്ടികയിലേക്ക് പുതിയൊരെണ്ണം കൂടി എത്തിയിരിക്കുകയാണ്. ശവപ്പെട്ടിയിൽ കിടക്കുന്ന വരൻ.

കല്യാണം കണ്ണൂരിൽ

കല്യാണം കണ്ണൂരിൽ

കണ്ണൂരിൽ നടന്നൊരു കല്യാണക്കാഴ്ചയാണ് സോഷ്യൽ മീഡിയയിയൽ ഇപ്പോൾ വൈറൽ. കല്യാണ ചെക്കനും സുഹൃത്തുക്കളും കൂടി വധുവിന് ഒരു സർപ്രൈസ് കൊടുക്കാൻ എത്തിയതാണ്. സമൂഹമാധ്യമങ്ങളിൽ ഉയരുന്ന തെറിവിളികളാണ് ഒടുവിൽ ബാക്കിയായത്.

വെറൈറ്റി എൻട്രി

വെറൈറ്റി എൻട്രി

വിവാഹ വേദിയിലേക്ക് ആനപ്പുറത്തും കുതിരപ്പുറത്തും എന്തിനേറെ സൈക്കിളിലും പെട്ടി ഓട്ടോറിക്ഷയിൽ വരെ എത്തി എൻട്രി വെറൈറ്റിയാക്കിയവരുണ്ട്. എന്നാൽ കണ്ണൂരിലെ കല്യാണ ചെക്കനും ചങ്ങാതിമാരും ഒരൽപ്പം കൂടി കടന്ന് കല്യാണപ്പന്തലിലേക്കുള്ള യാത്ര ശവപ്പെട്ടിയിലാക്കി.

വിവാഹവീട്ടിലേക്ക് മൃതദേഹം

വിവാഹവീട്ടിലേക്ക് മൃതദേഹം

വീട്ടുകാർ ഏർപ്പാടാക്കിയ ആഡംബര കാർ ഒഴിവാക്കി വരൻ ശവപ്പെട്ടിയിൽ കിടന്ന് വേദിയിലെത്തി. ശവപ്പെട്ടിയാണെങ്കിലും അലങ്കരത്തിന് കുറവില്ലായിരുന്നു. ചുറ്റും പൂക്കൾകൊണ്ട് അലങ്കാരിച്ചു, ഉള്ളിൽ വെള്ളപുതപ്പിച്ച് കല്യാണ ചെക്കൻ. ഒറ്റ നോട്ടത്തിൽ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര.

നാട്ടുകാരെ കൈവീശി

നാട്ടുകാരെ കൈവീശി

യാത്രയ്ക്കിടയിൽ വരൻ ഇടയ്ക്കിടെ എഴുന്നേറ്റേ് ശവപ്പെട്ടിയിൽ ഇരുന്നുകൊണ്ട് നാട്ടുകാരെ കൈവീശി കാണിക്കും. കല്യാണച്ചെക്കന്റെ ശവപ്പെട്ടി യാത്ര കാണാൻ റോഡിനിരുവശവും നാട്ടുകാർ തടിച്ചുകൂടിയിരുന്നു.

പെണ്ണിന് പിടിച്ചില്ല

പെണ്ണിന് പിടിച്ചില്ല

ശവപ്പെട്ടി യാത്ര വലിയ തമാശയാക്കിയാണ് വരനും കൂട്ടുകാരും അവതരിപ്പിച്ചതെങ്കിലും പെൺകുട്ടിക്കും കൂട്ടുകാർക്കും കാര്യങ്ങൾ അത്ര രസിച്ചില്ല. വധുവിന്റെ ബന്ധുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുക കൂടി ചെയ്തതോടെ തമാശക്കളി കാര്യമായി. നാട്ടുകാരും വീട്ടുകാരും കൂടി ചേർന്ന് ചെക്കനെ പുറത്തിറക്കി ശവപ്പെട്ടി തോട്ടിലെറിഞ്ഞു. കൂട്ടുകാർക്കും കണക്കിന് കിട്ടി.

നടന്നെത്തി കല്യാണം

നടന്നെത്തി കല്യാണം

ശവയാത്ര ആർക്കും അത്ര രസിച്ചില്ലെന്ന് ബോധ്യപ്പെട്ടതോടെ വരനും കൂട്ടരും കാൽനടയായി വധുവിന്റെ വീട്ടിലെത്തി. യുവാക്കളുടെ വെറൈറ്റി എൻട്രിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളിലും ചർച്ചയായിക്കഴിഞ്ഞു കണ്ണൂരിലെ ഈ കല്യാണം.

വീഡിയോ

വരന്റെയും കൂട്ടുകാരുടെയും ശവപ്പെട്ടി യാത്രയുടെ വീഡിയോ

എഴുത്തും വായനയും അറിയില്ല, സത്യപ്രതിജ്ഞാ ചടങ്ങിൽ കുഴങ്ങി ഛത്തിസ്ഗഡ് മന്ത്രിഎഴുത്തും വായനയും അറിയില്ല, സത്യപ്രതിജ്ഞാ ചടങ്ങിൽ കുഴങ്ങി ഛത്തിസ്ഗഡ് മന്ത്രി

English summary
groom variety wedding entry in coffin, criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X