Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം വരെ ഓണ്‍ലൈനായി!ആലപ്പുഴയില്‍ നടന്ന സ്വന്തം വിവാഹം വരന്‍ സൗദിയിലിരുന്ന് ലൈവായി കണ്ടു...

കൊല്ലം വെളിയം സ്വദേശി ഫാരിസാണ് ആലപ്പുഴയില്‍ നടന്ന തന്‍റെ വിവാഹ ചടങ്ങുകള്‍ റിയാദിലിരുന്ന് ലൈവായി കണ്ടത്.

ആലപ്പുഴ: സ്വന്തം വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസി എന്തു ചെയ്യും? വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാതിരുന്ന കൊല്ലം വെളിയം സ്വദേശി ഫാരിസാണ് സ്വന്തം വിവാഹം സൗദിയിലിരുന്ന് ലൈവായി കണ്ടത്. റിയാദിലെ സ്വകാര്യ ഫുഡ് കമ്പനിയില്‍ ജീവനക്കാരനായ ഫാരിസിന് അവധി കിട്ടാത്തതും, വിസ പ്രശ്‌നങ്ങളും കാരണമാണ് വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാതിരുന്നത്.

ആലപ്പുഴ താമരക്കുളം സ്വദേശിയും, മക്കയിലെ കിംഗ് ഫഹദ് ആശുപത്രിയിലെ നഴ്‌സുമായ ഷംലയാണ് ഫാരിസിന്റെ വധു. ഫാരിസിന്റെ അസാന്നിദ്ധ്യത്തില്‍ സഹോദരി നാജിതയാണ് വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങുകളെല്ലാം ആദ്യം മുതല്‍ അവസാനം വരം ഫാരിസ് റിയാദിലിരുന്ന് ലൈവായി കണ്ടു.

വരന്‍ മാത്രം വന്നില്ല

വരന്‍ മാത്രം വന്നില്ല

2016 ഡിസംബര്‍ ഒന്ന്, വ്യാഴാഴ്ചയായിരുന്നു ഫാരിസും ഷംലയുമായുള്ള വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കല്ല്യാണ ദിവസവും വരന് നാട്ടിലെത്താന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെയാണ് വരന്റെ അസാന്നിദ്ധ്യത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്തിയത്.

വിസാ പ്രശ്‌നങ്ങളും വിനയായി...

വിസാ പ്രശ്‌നങ്ങളും വിനയായി...

വിവാഹത്തിനായി നവംബര്‍ 15 ന് നാട്ടിലെത്താനാണ് ഫാരിസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പത്ത് ദിവസം മുന്‍പാണ് ഫാരിസിന്റെ ഇഖാമ കാലാവധി അവസാനിച്ചത്. ഫാരിസ് ജോലി ചെയ്തിരുന്ന കമ്പനിയെ നിത്വാഖാത്ത് പ്രകാരം മഞ്ഞ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇഖാമ പുതുക്കാനും സാധിച്ചില്ല.

വിവാഹ ചടങ്ങുകള്‍ ആലപ്പുഴയില്‍

വിവാഹ ചടങ്ങുകള്‍ ആലപ്പുഴയില്‍

ഫാരിസിന്റെ അസാന്നിദ്ധ്യത്തില്‍ സഹോദരി നാജിതയാണ് വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. അലപ്പുഴ താമരക്കുളം തമ്പുരാന്‍ ലാന്റ് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

എല്ലാ ചടങ്ങുകളും സൗദിയിലിരുന്നു കണ്ടു...

എല്ലാ ചടങ്ങുകളും സൗദിയിലിരുന്നു കണ്ടു...

റിയാദിലെ സ്വകാര്യ ഫുഡ് കമ്പനിയിലെ ജീവനക്കാരനായ ഫാരിസ്, തന്റെ വിവാഹ ചടങ്ങുകളെല്ലാം റിയാദിലിരുന്ന് ലൈവായി കണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+