ഒറ്റരാത്രികൊണ്ട് കിണര്‍ നിറഞ്ഞ് പൊങ്ങി! ഉയര്‍ന്നത് ഏഴ് റിങ്ങോളം വെള്ളം! ആശങ്കയും അത്ഭുതവും
Recommended Video

പ്രളയത്തിന് ശേഷം പ്രകൃതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് അധികൃതര്‍ക്ക് പോലും ഉത്തരമില്ല. വയനാട്, ഇടുക്കി ഉള്‍പ്പെടെയുളള മലയോര മേഖലകളില്‍ ഭൂമി നിരങ്ങി നീങ്ങുന്ന പ്രതിഭാസവും ഭൂമി ചുട്ടുപൊള്ളുന്ന അവസ്ഥയുമൊക്കെ വാര്‍ത്തയായിരുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വീടിന് സമീപം പുറമെ കാണാത്ത വിധത്തില്‍ വെള്ളമൊഴുകുന്ന ശബ്ദം ആശങ്കപരത്തിയിരുന്നു. ഇപ്പോള്‍ ഒറ്റദിവസം കൊണ്ട് ഒരു കിണര്‍ നിറഞ്ഞ് പൊങ്ങിയിരിക്കുന്ന കാഴ്ചയാണ് ജനങ്ങളില്‍ അത്ഭുദവും ആശങ്കയും ഉണ്ടാക്കിയിരിക്കുന്നത്. തൃശ്ശൂരിലാണ് സംഭവം.

കൗതുകവും ആശങ്കയും
തൃശ്ശൂരിലെ പുന്നയൂരിലെ എടക്കര പോക്കര്‍ ഹാജി സ്കൂള്‍ സ്കൂളിലെ കിണറ്റിലെ ജലനിരപ്പാണ് ക്രമാതീതമായി ഉയര്‍ന്നത്. ഒറ്റദിവസം കൊണ്ട് ജലനിരപ്പ് ഭൂനിരപ്പ് വരെയാണ് എത്തിയത്.സംഭവം നാട്ടുകാരില്‍ ഒരേസമയം കൗതുകവും ആശങ്കയും ഉണര്‍ത്തിയിട്ടുണ്ട്.

വൈകീട്ടോടെ
തിങ്കളാഴ്ച വൈകീട്ടോടെയാണ് ജലനിരപ്പ് ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ചൊവ്വാഴ്ച രാവിലെ ആയപ്പോഴേക്കും ജലനിരപ്പ് 7 റിങ്ങോളം ഉയര്‍ന്നു. പെട്ടെന്ന് തന്നെ വെള്ളം ഭൂനിരപ്പോളം ഉയര്‍ന്നു പൊങ്ങുകയായിരുന്നു.

വറ്റും
എന്നാല്‍ സമീപത്തെ കിണറുകളില്‍ വെള്ളം നിറഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു കൗതുകം. പ്രദേശത്തെ ശുദ്ധജല പദ്ധതിക്ക് ഈ കിണറ്റില്‍ നിന്നാണ് വെള്ളം എടുക്കുന്നത്.അതുകൊണ്ട് തന്നെ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ച് 10 മിനിറ്റ് കഴിഞ്ഞാല്‍ തന്നെ വെള്ളം വറ്റാറാണ് സാധാരണ പതിവ്.

അധികൃതര്‍
എന്നാല്‍ ഇത്തവണ കിണറില്‍ നിന്ന് വെള്ളം അടിച്ചിട്ടും വെളളം ഉയര്‍ന്ന് പൊങ്ങിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. എന്താണ് അതിന് പിന്നില്‍ എന്നത് ഇപ്പോഴും അധികൃതര്‍ക്ക് കണ്ടെത്താനായിട്ടില്ല.

വെള്ളം ഒഴുകുന്ന ശബ്ദം
പ്രളയശേഷം ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇതിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ലെന്നാണ് ആശങ്കയുണ്ടാക്കുന്നത്.കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും സമാനമായ രീതിയിലുള്ള ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വെള്ളം ഒഴുകുന്ന ശബ്ദം
പത്തനംതിട്ട കുമ്പളത്താമണ്‍ കവലയ്ക്ക് സമീപം ബി ആര്‍ പ്രസാദ് എന്നയാളുടെ വീടിന്‍റെ സമീപം പുറത്ത് കാണാത്ത വിധത്തില്‍ വെള്ളം ഒഴുകുന്നത് പോലുള്ള ശബ്ദം പ്രദേശവാസികളില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു.

വീട്ടില്‍
വീടിന്‍റെ പിന്നില്‍ നിന്ന് 10 അടിയോളം അകലെ ജാറില്‍ നിന്ന് വെള്ളം ഒഴുകുന്നത് പോലുള്ള ശബ്ദമായിരുന്നു കേട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു ഇത്. തുടര്‍ന്ന് അഗ്നിശമനസേനയെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.

അധികൃതര്‍
ഇതോടെ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പ്രസാദിനേയും കുടുംബത്തേയും മാറ്റി പാര്‍പ്പിച്ചിരുന്നു. പിന്നീട് ജിയോളജി വകുപ്പിലെ ജീവനക്കാര്‍ എത്തി സ്ഥലത്ത് പരിശോധന നടത്തി. ഉറവയില്‍ നിന്ന് വെള്ളമൊഴുകുന്ന ശബ്ദമാണ് കേള്‍ക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

കൈമാറി
സ്ഥലത്തെ വീഡിയോയും ശബ്ദങ്ങളും പകര്‍ത്തിയ ജിയോളജി ഉദ്യോഗസ്ഥര്‍ അവ തിരുവനന്തപുരത്തെ ഓഫീസിലേക്ക് കൈമാറിയിരിക്കുകയാണ്.












Click it and Unblock the Notifications