വയനാട് സീറ്റ് നഷ്ടമായതില്‍ ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി: ഡിസിസി അധ്യക്ഷ സ്ഥാനത്തിനായി നീക്കം
കോഴിക്കോട്: സിറ്റിങ് സീറ്റായ വയനാട് എ ഗ്രൂപ്പിന് വിട്ടുകൊടുത്തതിന് പകരമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാക്കി ഐ ഗ്രൂപ്പ്. വയനാട്ടില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഗ്രൂപ്പിന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ആരോപണം ശക്തമായിരുന്നു.
വയനാട് സീറ്റില്‍ എഐസിസിയുടെ തീരുമാനം വന്നതിന് പിന്നാലെ ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യയോഗം ചേര്‍ന്നു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മലബാറില്‍ നിന്നുള്ള പ്രമഖ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചത്.

കാലങ്ങളായി ഐ ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റാണ് വയനാട്. തിരഞ്ഞെടുപ്പില്‍ യാതൊരു വെല്ലുവിളിയും വയനാട്ടില്‍ നേരിടേണ്ടി വരുന്ന സാഹചര്യം ഇപ്പോഴില്ല. എന്നിട്ടും സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുക്കേണ്ടി വന്നു. ഇതില്‍ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ വിശദീകരണം നല്‍കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ന്നത്.
രമേശ് ചെന്നിത്തലക്ക് നട്ടെല്ല് ഇല്ലാത്തത് കൊണ്ടാണ് വയനാട് സീറ്റ് ഐ ഗ്രൂപ്പിന് നഷ്ടമായതെന്നാണ് കോഴിക്കോട് മാധ്യമങ്ങളെ കണ്ട ഗ്രൂപ്പ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായ വി ബീരാന് കുട്ടി അഭിപ്രായപ്പെട്ടത്. അണികളുടെ വികാരം ശമിപ്പിക്കാന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications