കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് സീറ്റ് നഷ്ടമായതില്‍ ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി: ഡിസിസി അധ്യക്ഷ സ്ഥാനത്തിനായി നീക്കം

Google Oneindia Malayalam News

കോഴിക്കോട്: സിറ്റിങ് സീറ്റായ വയനാട് എ ഗ്രൂപ്പിന് വിട്ടുകൊടുത്തതിന് പകരമായി കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് വേണമെന്ന ആവശ്യം ശക്തമാക്കി ഐ ഗ്രൂപ്പ്. വയനാട്ടില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഗ്രൂപ്പിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ആരോപണം ശക്തമായിരുന്നു.

വയനാട് സീറ്റില്‍ എഐസിസിയുടെ തീരുമാനം വന്നതിന് പിന്നാലെ ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യയോഗം ചേര്‍ന്നു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മലബാറില്‍ നിന്നുള്ള പ്രമഖ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചത്.

chennithala

കാലങ്ങളായി ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള സീറ്റാണ് വയനാട്. തിരഞ്ഞെടുപ്പില്‍ യാതൊരു വെല്ലുവിളിയും വയനാട്ടില്‍ നേരിടേണ്ടി വരുന്ന സാഹചര്യം ഇപ്പോഴില്ല. എന്നിട്ടും സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുക്കേണ്ടി വന്നു. ഇതില്‍ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ വിശദീകരണം നല്‍കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ന്നത്.

രമേശ് ചെന്നിത്തലക്ക് നട്ടെല്ല് ഇല്ലാത്തത് കൊണ്ടാണ് വയനാട് സീറ്റ് ഐ ഗ്രൂപ്പിന് നഷ്ടമായതെന്നാണ് കോഴിക്കോട് മാധ്യമങ്ങളെ കണ്ട ഗ്രൂപ്പ് നേതാവും മുന്‍ ഡിസിസി പ്രസിഡന്‍റുമായ വി ബീരാന്‍ കുട്ടി അഭിപ്രായപ്പെട്ടത്. അണികളുടെ വികാരം ശമിപ്പിക്കാന്‍ കോഴിക്കോട് ഡിസിസി പ്രസിഡ‍ന്‍റ് സ്ഥാനം ആവശ്യപ്പെടാനാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം.

English summary
group conflict in congress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X