കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസില്‍ പരാതി നല്‍കാത്തതിന് 17 കാരനും സുഹൃത്തിനും മര്‍ദ്ദനം

Google Oneindia Malayalam News

കാസര്‍കോട്: പൊലീസില്‍ പരാതി നല്‍കാത്തതിന് 17 കാരനേയും സുഹൃത്തിനേയും ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ 17കാരനെ ആശുപത്രിയിലാക്കി മടങ്ങുമ്പോഴാണ ്‌സുഹൃത്തിനെ മര്‍ദ്ദിച്ചത്. അണങ്കൂര്‍ ബെദിരിയിലെ അബ്ദുള്‍ ഖാദര്‍ (17), സുഹൃത്ത് മുഹമ്മദിന്റെ മകന്‍ സുഹൈല്‍ (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇരുവരേയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം അബ്ദുള്‍ ഖാദറിനെ ഒരു ബൈക്ക് വന്ന് ഇടിച്ചിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു, എന്നാല്‍ പരാതി നല്‍കിയില്ല. ഇതിന് ശേഷം ചൊവ്വാഴ്ച രാത്രി 10 മണിയെടെ അബ്ദുള്‍ ഖാദറിനെ കണ്ട സംഘം പൊലീസില്‍ പരാതി നല്‍കാത്തതെന്താണെന്ന് ചോദിച്ച് മര്‍ദ്ദിയ്ക്കുകയായിരുന്നു.

Kasarcode

പരിക്കേറ്റ അബ്ദുള്‍ ഖാദറിനെ ആശുപത്രിയിലാക്കി മടങ്ങുമ്പോഴാണ് നാലാം മൈലില്‍ വച്ച സുഹൈലിനെ സംഘം തടഞ്ഞ് നിര്‍ത്തിയത്. തുടര്‍ന്ന് സുഹൈലിന്റെ കൈയ്യെല്ല് ഇടിച്ച് തകര്‍ത്തു. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Group of men beat up 17 year old boy in Kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X