കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായിൽ തമ്മിൽ കണ്ടാൽ കടിച്ച് കീറും, ദുബായിൽ ചങ്ക്സ്, ജോസഫും ജോസും ഗ്രൂപ്പ് ഫോട്ടോയിൽ, വൈറൽ!

Google Oneindia Malayalam News

ദുബായ്: 50 വര്‍ഷക്കാലം കൈവശം വെച്ച പാല നിയമസഭാ സീറ്റ് മാണി സി കാപ്പനിലൂടെ എല്‍ഡിഎഫ് കൊണ്ട് പോയതിന്റെ ക്ഷീണത്തിലാണ് കേരള കോണ്‍ഗ്രസും യുഡിഎഫും. തോല്‍വിയുടെ പേരില്‍ പിജെ ജോസഫും ജോസ് കെ മാണിയും പരസ്പരം കടിച്ച് കീറുകയാണ്. ജോസ് ടോം തോല്‍ക്കാനുളള കാരണം ആരാണ് എന്നതിലാണ് ഏറ്റുമുട്ടല്‍. പാലായില്‍ ജോസും ജോസഫും കീരിയും പാമ്പും പോലെ കടിച്ച് കീറുകയാണ് എങ്കിലും കേരളം വിട്ടാല്‍ അതല്ല സ്ഥിതി.

സോഷ്യല്‍ മീഡിയയില്‍ ജോസ് കെ മാണിയും പിജെ ജോസഫും അടക്കമുളള യുഡിഎഫ് നേതാക്കളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ വൈറലാവുകയാണ്. ദുബായില്‍ നിന്നുളളതാണ് ഈ ഫോട്ടോ എന്നാണ് വിവരം. ശത്രുതയെല്ലാം പഴങ്കഥയെന്നോണം നേതാക്കള്‍ ചിരിച്ച് കൊണ്ടാണ് ഫോട്ടോയില്‍ പോസ് ചെയ്തിരിക്കുന്നത്.

PJ

ദുബായ് വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാവിലെ പകര്‍ത്തിയതാണ് ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസ് കെ മാണിയേയും പിജെ ജോസഫിനേയും കൂടാതെ കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്, കേരള കോണ്‍ഗ്രസ് എംപി തോമസ് ചാഴിക്കാടന്‍ എന്നിവരും ചിത്രത്തിലുണ്ട്. മാത്രമല്ല ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാവ് ഫ്രാന്‍സിസ് ജോര്‍ജും ചിത്രത്തിലുണ്ട്. കേരള കോണ്‍ഗ്രസിന്റെ കടുത്ത ശത്രുവാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നതും ശ്രദ്ധേയമാണ്.

കർത്താർപൂർ ഇടനാഴി ഉദ്ഘാടനത്തിന് മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്താൻ! മോദിക്ക് ക്ഷണമില്ലകർത്താർപൂർ ഇടനാഴി ഉദ്ഘാടനത്തിന് മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്താൻ! മോദിക്ക് ക്ഷണമില്ല

പാലായില്‍ തമ്മില്‍ കടിച്ച് കീറുന്ന ജോസ് കെ മാണിക്കും പിജെ ജോസഫിനും ഇടയില്‍ തോമസ് ചാഴിക്കാടൻ എംപിയാണ് ചിത്രത്തിലുളളത്. കത്തോലിക്ക കോണ്‍ഗ്രസിന്റെ 101ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിനാണ് നേതാക്കള്‍ ദുബായിലെത്തിയത് എന്ന് ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്യുന്നു. യുഡിഎഫ് നേതാക്കള്‍ക്ക് ദുബായിലെ യുഡിഎഫ് കമ്മിറ്റി വിമാനത്താവളത്തില്‍ വെച്ച് നല്‍കിയ സ്വീകരണത്തിനിടെയാണ് വൈറലാകുന്ന ഗ്രൂപ്പ് ഫോട്ടോ പകര്‍ത്തിയതെന്നും വാർത്തയിൽ പറയുന്നു.

പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇരുനേതാക്കളും ഒരുമിച്ച് എത്തുന്ന പരിപാടി കൂടിയാണിത്. കേരള കോണ്‍ഗ്രസ് എമ്മില്‍ ഇരുനേതാക്കളും തമ്മിലുളള പ്രശ്‌നപരിഹാരത്തിന് സീറോ മലബാര്‍ സഭ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുനേതാക്കളും ഒരേ വിമാനത്തിലാണ് ദുബായിലെത്തിയത്. ഗ്രൂപ്പ് ഫോട്ടോ കൂടാതെ ഇരുനേതാക്കളും ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന കാഴ്ചയും ദുബായിലുണ്ടായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത പ്രഹരം, തിരഞ്ഞെടുപ്പിന് മുൻപ് ആറ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത പ്രഹരം, തിരഞ്ഞെടുപ്പിന് മുൻപ് ആറ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

English summary
Group photo of UDF leaders in Dubai goes viral in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X