കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന് ആദ്യ 'അടി' കുണ്ടാര്‍ വക; ആദ്യ തീരുമാനം തന്നെ നയിച്ചത് പൊട്ടിത്തെറിയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് മണിക്കൂറുകള്‍ കഴിയുന്നതിന് മുന്‍പെ കെ സുരേന്ദ്രന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. കാസര്‍ഗോഡ് ജില്ലാ അധ്യക്ഷനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ പദവി രാജിവെച്ചത് വരാനിരിക്കുന്ന ദിനങ്ങള്‍ സുരേന്ദ്രന് മുന്നില്‍ കൂടുതല്‍ ദുര്‍ഘടമായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

Recommended Video

cmsvideo
Raveesha Tantri Resigned From BJP | Oneindia Malayalam

പുതിയ അധ്യക്ഷനെ നിയമിച്ചതിന് തൊട്ടുപിന്നാലെയുണ്ടായ പൊട്ടിത്തെറി ബിജെപിക്കുള്ളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

രാജി

രാജി

നിലവിലെ കാസര്‍ഗോഡ് ജില്ലാ അധ്യക്ഷനായ കെ ശ്രീകാന്തിനെ അതേ സ്ഥാനത്ത് തന്നെ വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി സംസ്ഥാന സമിതി അംഗത്വം രവീശ തന്ത്രി കുണ്ടാര്‍ അംഗത്വം രാജിവെച്ചത്. രാജിക്കത്ത് ഉടന്‍ തന്നെ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന് അയച്ച് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അവസാന നിമിഷം

അവസാന നിമിഷം

ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കുള്ള പേരുകളില്‍ ശ്രീകാന്തിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു രവീശതന്ത്രിയുടേതും. എന്നാല്‍ അവസാന നിമിഷം ശ്രീകാന്ത് തന്നെ പദവിയില്‍ തുടരട്ടെ എന്ന തീരുമാനത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം എത്തുകയായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു

രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു

ഇതോടെയാണ് സംസ്ഥാന സമിതി അംഗത്വം രാജിവെക്കാന്‍ രവീശ തന്ത്രി കുണ്ടാര്‍ തയ്യാറായത്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം താന്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകാന്തിനെ വീണ്ടും അധ്യക്ഷനാക്കിയതില്‍ വ്യക്തിപരമായി വിദ്വേഷമൊന്നുമില്ലെന്നും രവീശ തന്ത്രി കുണ്ടാര്‍ പറയുന്നു.

പ്രതിഷേധത്തിന് കാരണം

പ്രതിഷേധത്തിന് കാരണം

കാസര്‍കോടും മഞ്ചേശ്വരത്തും മറ്റും നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാതെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് നിയമനം നടത്തിയതാണ് തന്‍റെ പ്രതിഷേധത്തിന് കാരണമെന്നാണ് രവീശ തന്ത്രി പറയുന്നത്. അടുത്ത ദിവസം തന്നെ പാര്‍ട്ടിയുടെ മഞ്ചേശ്വരം നിയോജക മണ്ഡലം കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്ത് നല്‍കിയിരുന്നു

കത്ത് നല്‍കിയിരുന്നു

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് താന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതില്‍ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. മഞ്ചേശ്വത്തെ തോല്‍വിയുടെ ഉത്തരവാദിത്തം നിലവിലെ നേതൃത്വത്തിനാണെന്നും ഒരു മലയാളം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു.

സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് രവീശ തന്ത്രികുണ്ടാറായിരുന്നു. വലിയ തോതിലുള്ള ഗ്രൂപ്പിസമാണ് കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിയില്‍ നടക്കുന്നത്. ഗ്രൂപ്പിന്‍റെ ഭാഗമല്ലാത്തവര്‍ക്ക് വളര്‍ച്ചയില്ലാത്ത അവസ്ഥയാണെന്നും രവീശ തന്ത്രി പറഞ്ഞു.

സുരേന്ദ്രന്‍ ഇടപെട്ട്

സുരേന്ദ്രന്‍ ഇടപെട്ട്

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ കെ സുരേന്ദ്രന്‍ നേരിട്ട് ഇടപെട്ടായിരുന്നു കണ്ണൂരിലും കാസര്‍കോടും പുതിയ ജില്ലാ അധ്യക്ഷന്‍മാരെ നിയമിച്ചത്. കണ്ണൂരില്‍ ഹരിദാസിനെ തിരഞ്ഞെടുത്തപ്പോള്‍ കാസര്‍കോട് കെ ശ്രീകാന്ത് തുടരാനായിരുന്നു തീരുമാനം.

ആദ്യ തീരുമാനം തന്നെ

ആദ്യ തീരുമാനം തന്നെ

എന്നാല്‍ സുരേന്ദ്രന്‍റെ ആദ്യ തീരുമാനം തന്നെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെക്കുന്നതാണ് രവീശ തന്ത്രി കുണ്ടാറിന്‍റെ രാജിയോടെ കണ്ടത്. കണ്ണൂരിലേയും കാസര്‍കോട്ടേയും പുതിയ അധ്യക്ഷന്‍മാര്‍ വി മുരളീധരന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. കെ സുരേന്ദ്രന്‍റെ താല്‍പര്യവും തീരുമാനത്തില്‍ പ്രതിഫലിച്ചെന്ന ആരോപണം മറുവിഭാഗത്തിനുണ്ട്.

എതിര്‍പ്പ്

എതിര്‍പ്പ്

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ തിരഞ്ഞെടുക്കുന്നതിനെതിരെ പാര്‍ട്ടിയിലെ കൃഷ്ണദാസ് പക്ഷം നേരത്തെ ശക്തമായ സമ്മര്‍ദ്ദമായിരുന്നു നടത്തിയത്. എം ടി രമേശിനെയായിരുന്നു കൃഷ്ണദാസ് പക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ട് വെച്ച്. എന്നാല്‍ ദേശീയ നേതൃത്വത്തിന്‍റെ നറുക്ക് വീണത് കെ സുരേന്ദ്രനായിരുന്നു.

അനുനയന ശ്രമം

അനുനയന ശ്രമം

പരസ്യമായി വ്യക്തമാക്കിയില്ലെങ്കിലും ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ മറുപക്ഷത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഇടഞ്ഞ് നില്‍ക്കുന്ന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരെ അനുനയിപ്പിച്ച് മുന്നോട്ട് പോവാനുള്ള ശ്രമമാണ് കെ സുരേന്ദ്രന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

കന്നഡ മേഖലയില്‍

കന്നഡ മേഖലയില്‍

ഇതിനിടെയാണ് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവ് പാര്‍ട്ടിയോട് ഇടയുന്നത്. ജില്ലയിലെ കന്നഡ മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാവിന്‍റെ പിന്‍മാറ്റം മേഖലയില്‍ പാര്‍ട്ടിക്ക് ക്ഷീണമായേക്കും. തീരുമാനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്‍മാറ്റാനുള്ള നീക്കവും ഇതിനോടകം തന്നെ പാര്‍ട്ടി തുടങ്ങിയിട്ടുണ്ട്.

രൂക്ഷമായേക്കും

രൂക്ഷമായേക്കും

അതേസമയം, കേരള ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം വരും ദിവസങ്ങളിലും രൂക്ഷമായേക്കുമെന്ന സൂചനയാണ് രവീശ തന്ത്രി കുണ്ടാറിന്‍റെ രാജിയടക്കമുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടെ തുടര്‍ന്ന് കൂടുതല്‍ കരുതലോടെയുള്ള നീക്കങ്ങള്‍ സ്വീകരിച്ചില്ലെങ്കിലും കെ സുരേന്ദ്രന് മുന്നോട്ടുള്ള പോക്ക് കൂടുതല്‍ ദുര്‍ഘടമായേക്കും.

 സബര്‍മതി ആശ്രമത്തില്‍ നൂല്‍നൂറ്റ് ട്രംപ്; ഗാന്ധിജിയെ കുറിച്ച് സൂചിപ്പിക്കാതെ രജിസ്റ്ററില്‍ കുറിപ്പ് സബര്‍മതി ആശ്രമത്തില്‍ നൂല്‍നൂറ്റ് ട്രംപ്; ഗാന്ധിജിയെ കുറിച്ച് സൂചിപ്പിക്കാതെ രജിസ്റ്ററില്‍ കുറിപ്പ്

 മലപ്പുറത്ത് ഫോണ്‍ ചെയ്യുന്നതിനിടെ യുവതി കിണറ്റില്‍ വീണു; രക്ഷിച്ച് എസ്‌ഐ, അഭിനന്ദന പ്രവാഹം മലപ്പുറത്ത് ഫോണ്‍ ചെയ്യുന്നതിനിടെ യുവതി കിണറ്റില്‍ വീണു; രക്ഷിച്ച് എസ്‌ഐ, അഭിനന്ദന പ്രവാഹം

English summary
Groupism intensifies in Kerala BJP once again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X