• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതുകൊണ്ട് മാത്രമാണ് ഷാഫി പറമ്പിലിന്റെ ടിക്കറ്റ് സ്വീകരിച്ചത്; വിവാദങ്ങള്‍ ഇഷ്ടപ്പെടുന്നില്ല

  • By News Desk

കൊച്ചി: കൊറോണ വൈറസ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവാസികളുള്‍പ്പെടെ സ്വന്തം നാട്ടില്‍ നിന്നും മാറി താമസിക്കുന്ന എല്ലാവരും വലിയ പ്രതിസന്ധിയിലായിരുന്നു. വിദ്യാര്‍ത്ഥികളും കുടിയേറ്റ തൊഴിലാളികളും പ്രവാസികളും എല്ലാം ഇതില്‍പ്പെടുന്നു.

അതിനിടെ നാട്ടിലെത്തുന്നതിനായി അനുമതി തേടി ദുബായിയിലുള്ള മലയാളി യുവതി ആതിര സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായ തനിക്ക് പ്രസവിക്കാന്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്. ആദ്യ വിമാനത്തില്‍ തന്നെ ആതിരെ നാട്ടിലെത്തിയിയിരിക്കുകയാണ്. ഒപ്പം ഇതിനോടകം നേരിട്ട വിവാദങ്ങള്‍ക്കുള്ള മറുപടിയും ആതിര നല്‍കി.

ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി; 17 മരണം

നാട്ടിലേക്ക്

നാട്ടിലേക്ക്

ദുബായില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസിലായിരുന്നു ആതിര കോഴിക്കോട് എത്തിയത്. ഇന്‍കാസിന്റെ യൂത്ത് കെയര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഷാഫി പറമ്പില്‍ എംഎല്‍എയായിരുന്നു ആതിരക്ക് ടിക്കറ്റ് നല്‍കിയത്. ഇന്‍കാസിന്റെ യൂത്ത് വിംഗ് തന്നെയാണ് ആതിരയുടെ പേരില്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ദുബായില്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് ലീവ് ലഭിക്കില്ലെന്നും തനിക്ക് സഹായത്തിന് ആരുമില്ലെന്നും യുവതി ഹരജിയില്‍ പറയുന്നു.

വിവാദം

വിവാദം

'നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലെരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ വിവാദവും സാമൂഹ്യമാധ്യമങ്ങളിലെ ചോദ്യോത്തരങ്ങളുമൊക്കെയെത്തിയത്. സത്യം പറയാല്ലോ... ഒന്നും മനസിലായില്ല. ആകെ മൂഡ് ഓഫ് ആയി പോയി. എന്തൊരു മാനസിക സമ്മര്‍ദമാണ് ഒരു കാര്യവമില്ലാതെ അനുഭവിച്ചത്.' ആതിര പറയുന്നു.

സര്‍വ്വീസുകള്‍ നിര്‍ത്തി

സര്‍വ്വീസുകള്‍ നിര്‍ത്തി

ഞാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ആള്‍ പോലുമല്ല. ഏപ്രില്‍ ഒന്നുമുതല്‍ വര്‍ക്ക് ഫ്രം ഹോം ആണ്. കഴിഞ്ഞമാസം പകുതിയോടെ നാട്ടിലേക്ക് വരാമെന്ന് കരുതിയിരിക്കെയാണ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. പുനരാരംഭിക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.

സുപ്രീംകോടതിയില്‍

സുപ്രീംകോടതിയില്‍

എനിക്ക് ഐടി കമ്പനിയില്‍ ജോലിയുണ്ട്. ഭര്‍ത്താവ് നിധിന്‍ മെക്കാനിക്കല്‍ എഞ്ചിനിയറുമാണ്. കൂടാതെ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളത്‌കൊണ്ട് ചികിത്സക്ക് അധികം പ്രയാസവും നേരിട്ടില്ല. കൊവിഡ് ചുറ്റും പടര്‍ന്നു പിടിക്കുമ്പോള്‍ നാട്ടിലെത്താനുള്ള വഴിയാണ് തേടിയത്. എന്റെ മാത്രമല്ല. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം സ്വപ്‌നം കാണുന്ന എല്ലാ ഗര്‍ഭിണികളുടേയും ആഗ്രഹം അതാണല്ലോ? അങ്ങനെയാണ് ഇന്‍കാസ് യൂത്ത് വിംങ് വഴി സുപ്രീംകോടതിയില്‍ ഹരജി കൊടുത്തതും.

ഷാഫി പറമ്പില്‍ എംഎല്‍എ

ഷാഫി പറമ്പില്‍ എംഎല്‍എ

ഷാഫി പറമ്പില്‍ എംഎല്‍എ എനിക്ക് ടിക്കറ്റ് എടുത്ത് നല്‍കിയതും ഇങ്ങനെയൊരു കാര്യത്തിനായി കോടതിയെ സമീപിച്ചതിന്റെ പേരിലാണ്. അതുകൊണ്ട് മാത്രമാണ് ടിക്കറ്റ് സ്വീകരിച്ചത്. അദ്ദേഹത്തോട് ഇക്കാര്യം പറയുകയും ചെയ്തു. ടിക്കറ്റ് എടുക്കാന്‍ കഷ്ടപ്പെടുന്ന പലരും ഉള്ളത്‌കൊണ്ട് അങ്ങനെയുള്ള രണ്ട് പേര്‍ക്ക് ഞങ്ങള്‍ ടിക്കറ്റിനും പണം നല്‍കി സഹായിക്കുകയും ചെയ്തു.

സുരക്ഷാ വസ്ത്രം

സുരക്ഷാ വസ്ത്രം

ഭര്‍ത്താവ് ഈ സമയത്ത് ജോലിക്ക് പോകുന്നതിനാല്‍ കൊറോണ ടെസ്റ്റ് നടത്തിയിരുന്നു. 2 ദിവസം മുന്‍പാണ് കൊറോണ നെഗറ്റീവ് ഫലം വന്നത്. എന്നാലും ഞങ്ങളില്‍ നിന്നും ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാവരുത് എന്നതിനാല്‍ സുരക്ഷാ വസ്ത്രം ധരിച്ചാണ് വിമാനത്താവളത്തിലെത്തിയത്. ഇവിടെ വന്നപ്പോള്‍ ഒട്ടേറെ ഗര്‍ഭിണികളെ കണ്ടു. എല്ലാവരും നാട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലാണ്.

 ഇനി നാടിന്റെ തണലിലേക്ക്

ഇനി നാടിന്റെ തണലിലേക്ക്

റാപ്പിഡ് ടെസ്റ്റ് കഴിഞ്ഞ നെഗറ്റീവ് ഫലം ലഭിച്ചതിന് ശേഷം ഞങ്ങളെയെല്ലാം അകത്തേക്ക് കടത്തിവിട്ടു. എല്ലായിടത്തും കര്‍ശനമായി അകലം പാലിച്ചിരുന്നു. രോഗികളും പ്രായമായവരുമെല്ലാം വീടുകളില്‍ എത്താമെന്നതിന്റെ ആശ്വാസത്തിലാണ്. അല്‍പം തളര്‍ച്ചയുണ്ടെങ്കിലും എന്റെയുള്ളിലും ആശ്വാസം. വെറുതേ കടന്നു വന്ന വിവാദങ്ങളെക്കുറിച്ച് ഇനി ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഗര്‍ഭകാലം 31 ആഴ്ച്ചയായിട്ടുണ്ട്. 32 ആയിരുന്നെങ്കില്‍ പിന്നെ യാത്ര ചെയ്യാന്‍ അനുവാദം കിട്ടാതെ വന്നേനെ. ഇനി നാടിന്റെ തണലിലേക്ക്.

English summary
GS Athira, One Among The First Expat from Dubai Opened About the Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X