കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിക്ക് മേല്‍ പ്രളയ സെസ്; കേരളത്തില്‍ മാത്രം, പുനര്‍നിര്‍മാണ ഫണ്ട് സ്വരുക്കൂട്ടാന്‍ കണ്ട വഴി

Google Oneindia Malayalam News

ദില്ലി: ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം പ്രളയ സെസും ഇനി നല്‍കേണ്ടിവരും. ഇത്തരത്തില്‍ സെസ് പിരിക്കാന്‍ കേരളത്തിന് ജിഎസ്ടി കൗണ്‍സില്‍ യോഗം അനുമതി നല്‍കി. പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിനാണ് ഈ നീക്കം.

gst

ജിഎസ്ടി മന്ത്രിതല ഉപസമിതി കേരളത്തിന് സെസ് പിരിക്കാന്‍ അനുമതി നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം കേരളത്തിന് പ്രത്യേക ഇളവ് വഴി അനുമതി നല്‍കിയത്. പ്രളയശേഷം കേരള പുനര്‍നിര്‍മാണത്തിന് ഫണ്ടില്ലാതെ പ്രയാസപ്പെടുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ സെസ് പിരിക്കാന്‍ ലഭിച്ച അവസരം കേരളത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.

ജിഎസ്ടിക്ക് പുറമെ പ്രത്യേക സെസ് പിരിക്കാന്‍ അനുമതി വാങ്ങുന്ന പുതിയ വ്യവസ്ഥയ്ക്ക് ഇതോടെ തുടക്കമാകുകയാണ്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജിഎസ്ടി കൗണ്‍സിലിനെ കാര്യങ്ങള്‍ ബോധിപ്പിച്ച ശേഷമാണ് കേരളത്തിന് അനുമതി ലഭിച്ചത്. സമാന സാഹചര്യത്തില്‍ ഇതേ വഴി മറ്റു സംസ്ഥാനങ്ങളും പിന്തുടര്‍ന്നേക്കും.

ബിജെപിക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്ന് ആര്? മോദി പ്രവര്‍ത്തകരോട് പറയുന്നു... ഭൂരിപക്ഷം ലഭിച്ചാലുംബിജെപിക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്ന് ആര്? മോദി പ്രവര്‍ത്തകരോട് പറയുന്നു... ഭൂരിപക്ഷം ലഭിച്ചാലും

എന്നാല്‍ കേരളത്തിന് അകത്ത് മാത്രമാണ് ജിഎസ്ടിക്ക് പുറമെ സെസ് പിരിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പുറംവായ്പയുടെ പരിധി ഉയര്‍ത്താനും കേരളത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തുക എന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

English summary
GST Council approved Flood cess for Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X