കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് മരുന്നുകള്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഇളവ് നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം: റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: കോവിഡ് മരുന്നുകള്‍ പ്രഖ്യാപിച്ചി നികുതി ഉളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്. ലഖ്നൗവില്‍ നടക്കുന്ന ചരക്ക് സേവന നികുതി (ജി എ സ്ടി) കൗൺസിൽ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായെന്നാണ് സിഎൻബിസി-ടിവി 18 സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയേക്കും. ഈ വര്‍ഷം ഡിസംബര്‍ 31 വരേയാകും ഇളവുകള്‍ തുടരുക.

ആ പറഞ്ഞത് ശരിയായില്ല: കോണ്‍ഗ്രസിനെതിരെ യുഡിഎഫില്‍ പരാതിപ്പെടാന്‍ ജോസഫ്ആ പറഞ്ഞത് ശരിയായില്ല: കോണ്‍ഗ്രസിനെതിരെ യുഡിഎഫില്‍ പരാതിപ്പെടാന്‍ ജോസഫ്

45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ലഖ്നൗവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം ഓണ്‍ലൈനില്‍ അല്ലാതെ നടക്കുന്ന ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്. നികുതി ഇളവിന് കൂടുതല്‍ കോവിഡ് പ്രതിരോധ മരുന്നുകളെ കൂടി അര്‍ഹരാക്കിയിട്ടുണ്ടെന്നും പുറത്ത് വന്ന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കൂടാതെ ഡിസംബർ 31 വരെ പല മരുന്നുകളുടെയും ജിഎസ്ടി നിരക്കുകൾ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചുകൊണ്ട് ഇളവ് നീട്ടുകയും ചെയ്തു. ഇറ്റോലിസുമാബ്, പോസകോണസോൾ, ഇൻഫ്ലിക്സിമാബ്, ബാംലാനിവിമാബ് ആന്‍ഡ് എറ്റെസെവിമാബ്, കാസിരിവിമാബ് ആന്‍ഡ് ഇംദേവിമാബ്, 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ്, ഫാവിപിരവിർ എന്നിവയും ഇളവിന് അര്‍ഹരായ മരുന്നുകളുടെ പട്ടികയില്‍ വരുന്നുണ്ട്.

nirmala-sitharaman

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

നാല് മരുന്നുകളോടൊപ്പം തന്നെ കോവിഡ് 19 ചികിത്സയിൽ ഉപയോഗിക്കുന്ന ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും സെപ്റ്റംബർ 30 വരെ ജിഎസ്ടി നിരക്കില്‍ ഇളവ് നല്‍കുമെന്ന് കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. ആംഫോട്ടറിസിൻ ബി (5 ശതമാനം മുതൽ പൂജ്യം വരെ), ടോസിലിസുമാബ് (5 ശതമാനം മുതൽ പൂജ്യം വരെ), റെംഡെസിവിർ (12 ശതമാനം മുതൽ 5 ശതമാനം വരെ) ഹെപ്പാരിൻ പോലെയുള്ള ആന്റി-കോഗുലന്റുകൾ (12 ശതമാനം മുതൽ 5 ശതമാനം വരെ) എന്നിങ്ങനെയായിരുന്നു പ്രഖ്യാപിച്ച ഇളവുകള്‍.

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

അതേസമയം, മൂന്ന് വർഷത്തേക്ക് ഇൻട്രാ സ്റ്റേറ്റ് ഫാർമ സാധനങ്ങൾക്ക് ഒരു ശതമാനം കോവിഡ് -19 സെസ് ചുമത്താനുള്ള സിക്കിം സര്‍ക്കാറിന്റെ നീക്കം കൗൺസിൽ വിസമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കുന്നതിനും റീഫണ്ട് ക്ലെയിം ചെയ്യുന്നതിനും ആധാര്‍ സ്ഥിരീകരണം നിര്‍ബന്ധമാക്കാന്‍ ജി എസ് ടി യോഗം തീരുമാനിച്ചതായും സൂചനയുണ്ട്.

മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും

English summary
GST Council decides to give exemption to covid drugs till the end of this year: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X