വീണ വിജയന്‍ നികുതി അടച്ചതിന്റെ രേഖ നല്‍കാനാവില്ലെന്ന് ജിഎസ്ടി വകുപ്പ്, പോരാടുമെന്ന് കുഴല്‍നാടന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ നല്‍കാനാവില്ലെന്ന് ജിഎസ്ടി വകുപ്പ്, വീണയുടെ സ്ഥാപനം ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിനാണ് ജിഎസ്ടി വകുപ്പ് ഉത്തരം നല്‍കിയത്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഇക്കാര്യം വരില്ലെന്നാണ് മറുപടി. സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടിയും നല്‍കിയിട്ടില്ല.
നികുതിപ്പണം സര്‍ക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല. അതേസമയം ഐജിഎസ്ടിയില്‍ മാത്യു കുഴല്‍നാടന്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണവും എവിടെയുമെത്തിയിട്ടില്ല. കേരള സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവ് സെബാസ്റ്റ്യന്‍ പാലത്തറയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ജിഎസ്ടി വകുപ്പിനോട് തേടിയത്.

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സലോജിക്ക് സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചിട്ടുണ്ടോയെന്നും, അതിന്റെ സംസ്ഥാന ജിഎസ്ടി വിഹിതം അടച്ചോ എന്നും, ഇനി അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രസീത് വിവരങ്ങള്‍ അടക്കം നല്‍കാനായിരുന്നു അപേക്ഷയില്‍ പറഞ്ഞിരുന്നത്. വ്യക്തിവിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് ഇതിന് ആദായനികുതി വകുപ്പ് പറഞ്ഞത്. അത് വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ജിഎസ്ടി വകുപ്പ് പറഞ്ഞു.
അതേസമയം മാസപ്പടി വിവാദത്തില്‍ നടത്താന്‍ സാധിക്കുന്ന എല്ലാ പോരാട്ടങ്ങളും നടത്തുമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വിചിത്രമായ മറുപടിയാണ് ജിഎസ്ടി വകുപ്പ് നല്‍കിയത്. വീണ വിജയന്റെ വ്യക്തി വിവരങ്ങളല്ല ഇവിടെ ചോദിച്ചിരിക്കുന്നത്. പകരം കമ്പനിയുടെ വിവരങ്ങളാണ്. അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല. അതുകൊണ്ട് മറുപടി യാതൊരു തരത്തിലും യുക്തിക്ക് നിരക്കാത്തതാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
സര്‍ക്കാരും സംവിധാനങ്ങളും വീണയ്ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കുന്നതാണ് ഇവിടെ കാണുന്നത്. സര്‍ക്കാര്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരായ വിഷയമാണ്. ഇതില്‍ വേറെയും തെളിവുകളുണ്ട്. ഞാന്‍ ആവശ്യപ്പെട്ടത് പൂര്‍ണമായ വിവരങ്ങളാണ്. തോമസ് ഐസക്കും, എകെ ബാലനും അടക്കമുള്ളവര്‍ ഇതിനെ പലവിധത്തില്‍ ന്യായീകരിച്ചതാണ്.
ഇതുവരെ രേഖകള്‍ പോലും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ അഴിമതി സംരക്ഷിക്കുന്നതിന് വേണ്ടി, സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്നതാണ് കാണുന്നത്. ഇത് ചോദ്യം ചെയ്യുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് കേരളത്തില്‍ കണ്ടുവരുന്നതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
ഓഗസ്റ്റിലായിരുന്നു കുഴല്‍നാടന്‍ നേരത്തെ പരാതി നല്‍കിയത്. വീണയുടെ സ്ഥാപനം. സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ തുകയ്ക്ക് ഐജിഎസ്ടി അടച്ചില്ലെന്നായരുന്നു പരാതി. വീണ വിജയന്റെ എക്‌സാലോജിക്ക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപയ്ക്ക് മാത്രം നികുതി അടച്ചിട്ടുണ്ടെന്ന രേഖ നേരത്തെ പുറത്തുവന്നിരുന്നു. 2017 ഓഗസ്റ്റിനും, 2018 ഒക്ടോബറിനും ഇടയില്‍ വീണയുടെ ക മ്പനി 45 ലക്ഷം രൂപയുടെ ഇന്‍വോയിസ് സിഎംആര്‍എല്ലിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പതിനെട്ട് ശതമാനം നികുതിയുടെ രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കി ഇടപാടുകളുടെ നികുതിയാണ് ആവശ്യം.












Click it and Unblock the Notifications