കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കച്ചവടം; ജിഎസ്ടി മറയാക്കി വ്യാപാരികള്‍ കൊയ്തത് കോടികള്‍! തട്ടിപ്പിന്റെ വഴികളിങ്ങനെ...

നികുതി ഒഴിവാകുന്ന വസ്തുക്കകളുടെ പട്ടികയിലുള്ള കോഴിക്ക് ജിഎസ്ടി പ്രമാണിച്ച് ഒറ്റ രാത്രി കൊണ്ട് വര്‍ദ്ധിച്ചത് 40 രൂപ.

  • By Jince K Benny
Google Oneindia Malayalam News

തിരുവന്തപുരം: ഒരു രാജ്യം ഒരു നികുന്ന എന്ന ആശയത്തിലേക്ക് രാജ്യത്തെ എത്തിക്കുന്ന ജിഎസ്ടി അഥവ ഗുഡ്‌സ് സര്‍വ്വീസ് ടാക്‌സ് സാധാരണക്കാരന് ഇരുട്ടടിയാകുകയാണ്. ജിഎസ്ടിയുടെ മറവില്‍ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് കോടികളാണ് വ്യാപാരകള്‍ തട്ടിയെടുക്കുന്നത്. ഇതില്‍ കൊള്ള ലാഭം കൊയ്തത് കോഴിക്കച്ചവടക്കാരാണ്.

ജിഎസ്ടി നിലവില്‍ വരുമ്പോള്‍ 80 ശതമാനം സാധനങ്ങള്‍ക്കും വിലകുറയുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വില കുറയുമെന്ന് പ്രഖ്യാപിച്ച സാധനങ്ങള്‍ക്കുള്‍പ്പെടെ വില കൂടുകയായിരുന്നു. ജിഎസ്ടി പ്രകാരം കോഴിക്ക് നികുതി ഒഴിവായെങ്കിലും വില ക്രമാതീതമായി കൂടുകയായിരുന്നു.

ജിഎസ്ടിക്ക് മുമ്പുള്ള നികുതി

ജിഎസ്ടിക്ക് മുമ്പുള്ള നികുതി

ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്പ് കോഴിക്ക് നികുതി ഈടാക്കിയിരുന്നു. 14.5 ശതമാനമായിരുന്നു കോഴിക്കുള്ള നികുതി. 14.5 ശതമാനം നികുതി ഈടാക്കിയിരുന്നപ്പോള്‍ കോഴി വിറ്റിരുന്നത് 103 രൂപയ്ക്കായിരുന്നു.

ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം

ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം

ജിഎസ്ടി പ്രകാരം നികുതി ഒഴിവാക്കിയ ഉത്പന്നങ്ങളുടെ പട്ടികയിലായിരുന്നു കോഴിക്ക് സ്ഥാനം. യഥാര്‍ത്ഥത്തില്‍ ജിഎസ്ടി നിലവില്‍ വന്നതോടെ വില കുറയേണ്ടിയിരുന്ന കോഴിക്ക് പക്ഷെ ഒറ്റ രാത്രികൊണ്ട് വില വര്‍ദ്ധിച്ചു. 103 രൂപ ഉണ്ടായിരുന്ന കോഴി വ്യാപാരികള്‍ 140 രൂപയ്ക്കാണ് വിറ്റത്.

വ്യാപാരികളുടെ അന്യായ ചൂഷണം

വ്യാപാരികളുടെ അന്യായ ചൂഷണം

ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ദിവസങ്ങളോളം 140 രൂപയ്ക്കാണ് കോഴി വിറ്റത്. ഇതിലൂടെ അന്തര്‍സംസ്ഥാന കോഴിവ്യാപാര ലോബി അന്യായ ചൂഷണം നടത്തുകയായിരുന്നെന്നാണ് തെളിയുന്നത്.

സര്‍ക്കാര്‍ അംഗീകരിച്ചില്ല

സര്‍ക്കാര്‍ അംഗീകരിച്ചില്ല

കോഴിയുടെ വില കുറയ്ക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചിയില്‍ 140ല്‍ നിന്നും 100 രൂപയായി കോഴി വില കുറയ്ക്കാന്‍ വ്യാപാരികള്‍ തയാറായി എങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

തട്ടിപ്പ് വെളിവാകുന്നു

തട്ടിപ്പ് വെളിവാകുന്നു

ജിഎസ്ടി നിലവില്‍ വന്നതോടെ ഒറ്റയിടിക്ക് കോഴി വില 140 ആയി ഉയര്‍ത്തിയ വ്യാപാരികള്‍ പെട്ടന്ന് തന്നെ 40 രൂപ കുറയ്ക്കാന്‍ തയാറായത് ഇവരുടെ തട്ടിപ്പ് വെളിപ്പെടുത്തുന്നു. 100 രൂപയ്ക്ക് വിറ്റാലും നഷ്ടമില്ലാത്ത സാഹചര്യത്തിലായിരുന്നു 140 രൂപയ്ക്ക് കോഴി വിറ്റ് വ്യാപാരികള്‍ കൊള്ള ലാഭം കൊയ്തത്.

കൊള്ളയടിച്ച് കോടികള്‍

കൊള്ളയടിച്ച് കോടികള്‍

22 ലക്ഷം കിലോ കോഴിയാണ് കേരളത്തില്‍ ദിവസേന വില്‍ക്കുന്നത്. ഒമ്പത് ദിവസം അമിത വിലയില്‍ കച്ചവടം നടത്തിയ കോഴി വ്യാപാരികള്‍ ഏകദേശം എട്ട് കോടിയോളം രൂപയോളം ജനങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഈടാക്കിയെന്നാണ് ധനവകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.

വ്യാപാരികള്‍ നിസ്സഹായര്‍

വ്യാപാരികള്‍ നിസ്സഹായര്‍

കോഴി വില നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരളത്തിലെ കോഴിവ്യാപാരികള്‍ നിസ്സഹായരാണെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്‌കെ നസീര്‍ പറയുന്നു. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ചില്ലറ വില കൂടുതലാണ്. നഷ്ടം സഹിച്ചാണ് 100 രൂപയ്ക്ക് വില്‍ക്കാന്‍ തയാറായതെന്നും ഇവര്‍ പറയുന്നു.

വില കുറയുന്ന ജൂലൈ

വില കുറയുന്ന ജൂലൈ

കോഴി ഇറച്ചിക്ക് പൊതുവില്‍ വില കുറയുന്ന മാസമാണ് ജൂലൈ. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഇത് കൃത്യമായി ബോധ്യപ്പെടുത്തുന്നുമുണ്ട്. നോമ്പിന് ശേഷമുള്ള കാലമായതിനാലാണിത്. എന്നാല്‍ ഇത്തവണ വില കുറയാത്തത് ജിഎസ്ടിയുടെ പേരിലുള്ള കൃത്രിമ വിലക്കയറ്റം കാരണമാണെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

English summary
Chicken traders exploit the people and they earned crores of rupees. Ckicken is excluded from tax after GST. But the traders sold it with a 40 rupees hike after GST.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X