• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ നെഞ്ചത്തടിച്ച് ജിഎസ്ടി; അരിയടക്കമുള്ള സാധനങ്ങള്‍ക്ക് വില കൂടും, തിങ്കളാഴ്ച മുതല്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ അരി അടക്കമുള്ള സാധനങ്ങള്‍ക്ക് വില കൂടും. പായ്ക്ക് ചെയ്ത ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരോക്ഷ നിരുതി ബോര്‍ഡ് വിഞ്ജാപനം പുറത്തിറക്കിയതോടെയാണ് തിങ്കളാഴ്ച മുതല്‍ വില വര്‍ദ്ധിക്കുന്നത്.

രണ്ടും കല്‍പ്പിച്ച് പ്രോസിക്യൂഷന്‍: നടന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനംരണ്ടും കല്‍പ്പിച്ച് പ്രോസിക്യൂഷന്‍: നടന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം

അതേസമയം, വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധന തടയാന്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇതിന്റെ മറവില്‍ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും സാധ്യതയുണ്ട്. ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനയ്ക്ക് വേണ്ടി പ്രത്യേക സ്വാഡുകളെ ഇറക്കും. നികുതി ഏര്‍പ്പെടുത്തിയത് പൊതുവിതരണ സംവിധാനത്തെയും സപ്ലൈകോയെയും ബാധിക്കില്ല. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ എല്ലാവര്‍ക്കും പൊതുവിതരണ സംവിധാനത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. പൊതുവിപണിയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് ഇത് സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.

പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെയും ജി എസ്് ടി പരിധിയില്‍ ഉള്‍പ്പെടുത്തിയത് അരിവില വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വ്യാപാരികള്‍ പ്രതികരിച്ചു. കിലോയ്ക്ക് രണ്ടുരൂപ വരെ വില വര്‍ധിച്ചേക്കുമെന്നും വ്യാപാരികള്‍ പറയുന്നത്. പുതിയ തീരുമാനത്തോടെ തൂക്കിവില്‍ക്കുന്ന അരിയുടെ വില ഉയരും. സാധാരണക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക എന്നും വ്യാപാരികള്‍ പറഞ്ഞു.

ലോകകപ്പ് അല്ലേ വരുന്നത്? ഖത്തറില്‍ പോകാന്‍ പ്ലാനുണ്ടോ; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണംലോകകപ്പ് അല്ലേ വരുന്നത്? ഖത്തറില്‍ പോകാന്‍ പ്ലാനുണ്ടോ; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

പാല്‍ ഉല്‍പ്പനങ്ങള്‍ക്കും നാളെ മുതല്‍ വര്‍ദ്ധിക്കും. മില്‍മ ചെയര്‍മാന്‍ കെ എസ് മണിയാണ് ഇക്കാര്യം അറിയിച്ചത്. തൈര്, ലെസ്സി, മോര് എന്നിവയ്ക്ക് അഞ്ച് ശതമാനം വര്‍ദ്ധനയുണ്ടാകുമെന്ന് കെ എസ് മണി പറഞ്ഞു.

മൗഗ്ലി...വൈബിംഗ് ഇന്‍ മൂന്നാര്‍..; അമേയ..പൊളി ലുക്കില്‍, ഞെട്ടി ആരാധകര്‍

നാള മുതല്‍ വില കൂടുന്ന സാധനങ്ങള്‍

എല്‍ ഇ ഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് 18 ശതമാനം നികുതി.

ബാങ്കുകളില്‍നിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി

5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐ സി യു ഒഴികെ) 5% നികുതി

ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി

സോളര്‍ വാട്ടര്‍ ഹീറ്ററുകളുടെ നികുതി അഞ്ചില്‍ നിന്ന് 12 ശതമാനമാകും; ഭൂപടങ്ങള്‍ക്ക് 12%.

പാക്കറ്റിലുള്ള തൈരിനും മോരിനുമടക്കം നാളെ മുതല്‍ അഞ്ചുശതമാനം ജി എസ് ടി

പനീര്‍, ശര്‍ക്കര, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന അരി, ഗോതമ്പുപൊടി, അരിപ്പൊടി എന്നിവയ്ക്ക് അഞ്ചുശതമാനം ജി എസ് ടി

English summary
GST: Prices of goods including rice will increase from Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X