കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറിവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം, പിന്നാലെ 21 കാരി മരിച്ചു; രണ്ടര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

Google Oneindia Malayalam News

ഗൂഡല്ലൂര്‍: ഭാര്യയുടെ മരണത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. ഗൂഡല്ലൂര്‍ മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ആണ് ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍സമദ് രണ്ടര വര്‍ഷത്തിന് ശേഷം പിടിയിലായത്. ഫര്‍സാനയുടെ മരണത്തിന് പിന്നാലെ ഇത് കൊലപാതകമാണ് എന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നല്‍കിയിരുന്നു.

ഇതിലാണ് അബ്ദുള്‍സമദിന് അറസ്റ്റ് ചെയ്തത്. ഫര്‍സാനയുടെ പിതാവ് പരാതി നല്‍കിയത് അറിഞ്ഞ് അബ്ദുള്‍ സമദ് ഒളിവില്‍ പോവുകയായിരുന്നു. പോത്ഗാര്‍ഡനില്‍ അബ്ദുള്ളയുടെയും ഖമറുനിസയുടെയും മകളും 21 കാരിയുമായ ഫര്‍സാനയെ 2020 ജൂണ്‍ 18-നാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂഡല്ലൂര്‍ രണ്ടാംമൈലിലെ വാടകവീട്ടിലാണ് ഫര്‍സാന ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പം താമസിച്ചിരുന്നത്.

1

2017 ഓഗസ്റ്റ് 15-നായിരുന്നു അബ്ദുള്‍സമദിന്റേയും ഫര്‍സാനയുടേയും വിവാഹം. കൊവിഡ് മഹാമാരിക്കാലത്ത് ഇരുവരും തന്റെ വീട്ടിലാണ് താമസിച്ചിരുന്നത് എന്നും മരുമകന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് 2019-ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്സില്‍ ഐട്യൂണ്‍ എന്ന പേരില്‍ മൊബൈല്‍ കട തുടങ്ങിക്കൊടുത്തതായും അബ്ദുള്ള പറയുന്നു. ഈ സമയത്ത് ഫര്‍സാന ഗര്‍ഭിണിയായിരുന്നു.

എന്നെ പേടിക്കേണ്ട കാര്യമില്ല.. റിയാസിന് ചില പരിഗണനകള്‍ ലഭിച്ചേക്കാം.. കാരണമിത്; മനസ് തുറന്ന് എഎന്‍ ഷംസീര്‍എന്നെ പേടിക്കേണ്ട കാര്യമില്ല.. റിയാസിന് ചില പരിഗണനകള്‍ ലഭിച്ചേക്കാം.. കാരണമിത്; മനസ് തുറന്ന് എഎന്‍ ഷംസീര്‍

2

പിന്നീട് ഫര്‍സാന പ്രസവിച്ച ശേഷം ഒന്നാം മൈലിലും പിന്നീട് കുറച്ച് നാള്‍ കഴിഞ്ഞ് രണ്ടാം മൈലിലും താമസിക്കാന്‍ താന്‍ തന്നെയാണ് വാടക വീട് ശരിയാക്കി കൊടുത്തത് എന്നും അബ്ദുള്ള പറയുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ മകളെ നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ മകളുടെ മരണ വിവരം രാത്രി ഏറെ വൈകിയാണ് അറിഞ്ഞത് എന്നും അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്

3

പിറ്റേന്ന് വൈകുന്നേരം വരെ മകളുടെ മൃതദേഹം അബ്ദുള്ളയെ കാണിച്ചില്ല. മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചതായും അബ്ദുള്ള പറയുന്നു. അതേസമയം മരണദിവസം ഫര്‍സാനയും അബ്ദുള്‍ സമദും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. കറിവെക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഫര്‍സാന മുറിക്ക് അകത്ത് കയറി വാതിലടക്കുകയും തൂങ്ങിമരിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും ജോലി.. സുപ്രധാന തീരുമാനവുമായി കാനഡ, ഇന്ത്യക്കാര്‍ക്ക് കോളടിച്ചുവിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും ജോലി.. സുപ്രധാന തീരുമാനവുമായി കാനഡ, ഇന്ത്യക്കാര്‍ക്ക് കോളടിച്ചു

4

പിന്നീട് ഇവരുടെ രണ്ട് വയസുള്ള കുഞ്ഞ് വാതിലിന് തട്ടിയപ്പോള്‍ അബ്ദുള്‍സമദ് വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. ഫര്‍സാന മുറിക്കുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്നും താന്‍ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തി എന്നുമാണ് അബ്ദുള്‍സമദ് അയല്‍വാസികളോടും പറഞ്ഞിരുന്നത്. എന്നാല്‍ ഫര്‍സാനയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് അബ്ദുള്ള ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി.

5

ഇതിലാണ് രണ്ടര വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായിരിക്കുന്നത്. ഗൂഡല്ലൂര്‍ ഡി എസ് പി പി കെ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പൊലീസ് സംഘം ആണ് ചൂരല്‍മലയിലെ വീട്ടില്‍ നിന്ന് അബ്ദുള്‍ സമദിനെ പിടികൂടിയത്. ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

English summary
Gudallur: The husband was arrested two and a half years after his wife's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X