ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു; തലയ്ക്ക് പരിക്ക്
കൊച്ചി: ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. ആലുവ ദേശം റോഡില്‍ താമസിക്കുന്ന ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്‍ തുമ്പയില്‍ ബദറുദ്ദീന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ. സംഭവത്തില്‍ പ്രതിയായ മനോജ് സഹോസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11.15ഓടെയാണ് സംഭവം. മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടില്‍ ആക്രമിച്ച് കയറിയ മനോജ് കയ്യിലുണ്ടായിരുന്ന വിറക് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. രണ്ട് തവണയാണ് തലയ്ക്ക് അടിയേറ്റത്. ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ ബഹളം വച്ചതോടെ പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും പൊലീസ് പിന്നീട് ഇയാളെ പിടികൂടുകയായിരുന്നു.

അഞ്ച് ദിവസം മുമ്പാണ് ഇയാള്‍ ആലുവയില്‍ എത്തിയത്. 2011ല്‍ ഇയാള്‍ പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഈ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാള്‍ക്ക് മാനികാസ്വാസ്ഥ്യമുണ്ടോ എന്ന സംശയമുണ്ടെന്നും ആക്രമ സ്വഭാവം കാണിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.
യാതൊരു പ്രകോപമവുമില്ലാതെയാണ് ഇയാള്‍ വീട്ടില്‍ കയറി ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. വീട്ടിനകത്ത് ഉറങ്ങിക്കിടുമ്പോഴാണ് സംഭവം. രണ്ട് വട്ടം അടച്ച്, മൂന്നമത് അടിക്കുമ്പോഴാണ് മരുമകള്‍ മുറിയില്‍ എത്തിയത്. മരുമകള്‍ ഒച്ചവയ്ച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ബദറുദ്ദീന്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ശസ്ത്രക്രിയ വേണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.
അതിഥി തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
സംസ്ഥാനത്തെത്തുന്ന മുഴുവന്‍ അതിഥി തൊഴിലാളികളേയും രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ സജ്ജമായി. അതിഥി തൊഴിലാളികള്‍, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ആവാസ് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ് അറിയിക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, ബംഗ്ലാ ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍ പോര്‍ട്ടല്‍ സേവനം ലഭ്യമാണ്.












Click it and Unblock the Notifications