Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗിന്നസ് പക്രുവിന് മര്‍ദ്ദനം; പ്രതി കീഴടങ്ങി

കോട്ടയം: വാടക പ്രശ്‌നത്തില്‍ സിനിമ താരം ഗിന്നസ് പക്രുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി. കോട്ടയം ആര്‍പ്പൂക്കര സ്വദേശി ആല്‍ഫ് എന്ന ആളാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

ഒക്ടോബര്‍ ആറിനാണ് കേസിനാസ്പദമാ സംഭവം നടന്നത്. ഗിന്നസ് പക്രുവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ മാതാപിതാക്കളേയും ആല്‍ഫ് മര്‍ദ്ദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നതുകൊണ്ടാണ് ആല്‍ഫ് കീഴടങ്ങിയത്.

Guinness Pakru

ഗിന്നസ് പക്രുവിന്റെ കോട്ടയത്തെ വീടുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. വീട് ആല്‍ഫിന് വാടകക്ക് നല്‍കിയതായിരുന്നു. ഇവിടെ നിന്ന് ഴിഞ്ഞുപോകണം എന്ന് ആല്‍ഫിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം ഉണ്ടായത്.

വീട് ഒഴിയാന്‍ ആല്‍ഫും താമസക്കാരും തയ്യാറായിരുന്നില്ലെന്നാണ് ഗിന്നസ് പക്രു നല്‍കിയ. പരാതിയില്‍ പറയുന്നത്. മാസങ്ങളുടെ വാടകക്കുടിശ്ശികയും കിട്ടാനുണ്ടായിരുന്നു. എന്നാല്‍ വീടൊഴിയാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വിഷയം പോലീസ് കേസാക്കാനായിരുന്നു പക്രുവിന്റെ തീരുമാനം.

എന്നാല്‍ ഇതിനിടെ അനുവാദം കൂടാതെ വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തി. ഇതു ചോദ്യം ചെയ്തപ്പോഴാണ് തനിക്കും വീട്ടുകാര്‍ക്കും നേരെ ആക്രമണം ഉണ്ടായതെന്നാണ് ഗിന്നസ് പക്രു പോലീസില്‍ നല്‍കിയ പരായില്‍ പറയുന്നത് . തന്നെ ആക്രമിക്കുന്നത് തടയുന്പോഴാണ് അച്ഛനും അമ്മക്കും മർദ്ദനമേറ്റതെന്ന് പക്രു പരാതിയില് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+