ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി കേരളീയം; ചരിത്രത്തിൽ ആദ്യമെന്ന് ഗിന്നസ്.. എന്തിനാണെന്ന് വിശദമായി അറിയാം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം 2023 പരിപാടിയുടെ ഭാഗമായി കേരളത്തിന് ഗിന്നസ് റെക്കോർഡ്. 67ാം കേരളപ്പിറവി ആഘോഷ വേളയിൽ 67 വ്യത്യസ്ത ഭാഷകളിൽ 67 പേർ ഓൺലൈൻ വീഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ് ഗിന്നസ് നേട്ടം സംസ്ഥാനം സ്വന്തമാക്കിയതെന്ന് സർക്കാർ അറിയിച്ചു.
ഇത്രയും പേർ ഒന്നിച്ച് ഇത്രയും ഭാഷകളിൽ ഒരേ സമയം ആശംസ നേരുന്ന ഓൺലൈൻ വീഡിയോ റിലേ ചരിത്രത്തിൽ ആദ്യമായാണെന്ന് ഗിന്നസ് അധികൃതർ അറിയിച്ചതായി സർക്കാർ പറഞ്ഞു. ഗിന്നസ് നേട്ടത്തിന്റെ സർട്ടിഫിക്കറ്റ്, കേരളയീം 2023 സമാപന ചടങ്ങിൽ വെച്ച് ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മുഖ്യമന്ത്രിയുടെ ആശംസയോടെ ആയിരുന്നു ഓൺ ലൈൻ വീഡിയോ റിലേ ആരംഭിക്കുന്നത്, തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അവരുടെ ഭാഷകളിൽ ആശംസ നേർന്നു, ഇന്ത്യൻ പ്രാദേശിക ഭാഷകൾക്ക് പുറമെ ജാപ്പനീസ്, മലയ്, സ്പാനിഷ്. റഷ്യൻ തുടങ്ങിയ ആഫ്രിക്കയിലെ പ്രാദേശിക ഭാഷകളിൽ വരെയുള്ള കേരളപ്പിറവി ആശംസകളും ഗിന്നസ് നേട്ടത്തിന് കാരണമായി.
ഒരാഴ്ച നീണ്ടുനിന്ന കേരളീയം 2023 ന് ഇന്ന് വൈകുന്നേരത്തോടെയാണ് സമാപനം ആയത്. സമാപന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പരിപാടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു.
കേരളീയം സമ്പൂർണ വിജയം ആണെന്നും എല്ലാ വർഷവും പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യം ഉണ്ടെങ്കിൽ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. നെഗറ്റീവ് വശങ്ങൾ അല്ല അതിലൂടെ അവതരിപ്പിക്കപ്പെട്ടത്. യുവജനങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്, എന്നിട്ടും പൂർണ വിജയമായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം ഇനിയങ്ങോട്ട് എല്ലാവർഷവും നടത്തുമെന്ന് ആവർത്തിച്ച് പറയുന്നു. ചുരുങ്ങിയ നാളുകൾ മാത്രമെ ഈ സംഘടിപ്പിച്ചതെങ്കിലും അതിന് പിന്നിൽ ഗവേഷണം നടത്താൻ പോയവരുണ്ട്. എന്താണ് ഇങ്ങനെ ഒരുപരിപാടി നടത്തിയതെന്ന് അവർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും, നാടിനെ പൂർണമായി അവതരിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ ജനം നെഞ്ചിലേറ്റുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications