കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് സ്‌ഫോടനക്കേസില്‍ മലയാളി പിടിയില്‍...!! ഇന്ത്യന്‍ മുജാഹിദ്ദീന്റെ വലംകൈ മലപ്പുറംകാരന്‍..!!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: 2008ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സ്‌ഫോടനപരമ്പരക്കേസിലെ പ്രധാന പ്രതികളിലൊരാളായ മലയാളി പിടിയില്‍. ഷുഹൈബ് പൊട്ടനിക്കലിനെയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. ഷുഹൈബ് മലപ്പുറം സ്വദേശിയാണെന്നാണ് വിവരം. അഹമ്മദാബാദില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, കേരള പോലീസ്, ഇന്റലിജന്‍സ് വിഭാഗം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. കോഴിക്കോട് വിമാനത്താവളത്തില്‍ പ്രതി വന്നിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.

പീഡനവീരൻ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല...! സ്വാമിയുമല്ല..!! അത് മൂന്നാമതൊരാള്‍...!!!പീഡനവീരൻ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല...! സ്വാമിയുമല്ല..!! അത് മൂന്നാമതൊരാള്‍...!!!

blast

അഹമ്മദാബാദിലെ സ്‌ഫോടനത്തിന് ശേഷം ഒളിവില്‍ പോയ പതിനെട്ട് പ്രതികളില്‍ പ്രധാനിയാണ് ഷുഹൈബ്. സ്‌ഫോടനത്തിന് ശേഷം രാജ്യം വിട്ടതാണ് ഷുഹൈബ് എന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ജെകെ ഭട്ട് പറഞ്ഞു. സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിലെ ഇലക്ട്രോണിക് ചിപ് തയ്യാറാക്കിയ സൈനുദ്ദീന്‍, സര്‍ഫുദ്ദീന്‍ എന്നിവരെ ഷുഹൈബിന് അടുത്ത പരിചയം ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

gujarat

അഹമ്മദാബാദില്‍ സ്‌ഫോടനം നടത്തുന്നതിന് ഇന്ത്യന്‍ മുജാഹിദ്ദീനും സിമിയ്ക്കും എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് ഷുഹൈബ് ആണെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയായ യാസിന്‍ ഭട്കല്‍, ഷുഹൈബിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടായിരുന്നു. 2008ല്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ 56 പേരാണ് കൊല്ലപ്പെട്ടത്.

English summary
Malayali from Malappuram who is accused in Gujarat blasts case held in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X