ഗുജറാത്ത്, പഞ്ചാബ് പ്രതിനിധികള്‍ വേങ്ങൂരില്‍; വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം
കൊച്ചി: ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 അംഗ പ്രതിനിധി സംഘം വേങ്ങൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഫീല്‍ഡ് തല സന്ദര്‍ശനം നടത്തി. 'സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം- ഗ്രാമപഞ്ചായത്തുകളില്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ ശില്പശാലയുടെ ഭാഗമായിട്ടാണ് പ്രതിനിധികള്‍ എത്തിയത്. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശസ്വയംഭരണ വകുപ്പ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശില്‍പ്പശാല.

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഓഫീസുകള്‍, തൊഴിലുറപ്പ് സൈറ്റ്, ആശാഭവന്‍ ബഡ്‌സ് സ്‌കൂള്‍, കോടമ്പിള്ളിയിലെ163 ആം നമ്പര്‍ അങ്കണവാടി , പാണിയേലി പോര് എന്നിവിടങ്ങളിലായിരുന്നു പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്‍പ സുധീഷ്, വൈസ് പ്രസിഡന്റ് പി. സി കൃഷ്ണന്‍കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈമി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഡെയ്‌സി ജെയിംസ്, പി. ആര്‍ നാരായണന്‍ നായര്‍, പഞ്ചായത്ത് സെക്രട്ടറി അഫ്‌സല്‍ രാജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ഷിജോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ചാക്കപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ ആന്‍സി ജോബി, റ്റി. ബിജു, ബേസില്‍ കല്ലറക്കല്‍, ശോഭന വിജയകുമാര്‍, മരിയ സാജ് മാത്യു, ബൈജു പോള്‍, പി.വി പീറ്റര്‍, ജിനു ബിജു, കെ.എസ് ശശികല, വിനു സാഗര്‍, കില ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ജുബൈരിയ ഐസക്ക്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എന്‍.സി ബേബി, കില റിസോഴ്‌സ് പേഴ്‌സണ്‍ ടി.കെ മോഹനന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സുധീഷ് ബാലന്‍, ആസൂത്രണ സമിതി അംഗങ്ങളായ എല്‍ദോ ചെറിയാന്‍, ജോര്‍ജ് ജോയി എന്നിവര്‍ പ്രതിനിധി സംഘത്തെ അനുഗമിച്ചു.












Click it and Unblock the Notifications