കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുലാബ്' ചുഴലിക്കാറ്റ് കരതൊടും; കേരളത്തിൽ ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Google Oneindia Malayalam News

ഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ഗുലാബ്' ചുഴലിക്കാറ്റ് ആന്ധ്രതീരത്തിന് സമീപമെത്തി. കലിംഗപട്ടണത്തിനും ഗോപാൽപൂരിനുമിടയിലാണ് ഗുലാബ് കര തൊടുക. 95 കിലോമീറ്റർ വരെ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിൻ്റെ ഭാഗമായി കേരളത്തിലും മഴ ലഭിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് തുടങ്ങി ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.

സുധീരനെ ചൊല്ലി കോൺഗ്രസ് രണ്ട് തട്ടിൽ; അനുനയിപ്പിക്കാൻ സതീശൻ; മുഖംതിരിച്ച് സുധാകരൻ!സുധീരനെ ചൊല്ലി കോൺഗ്രസ് രണ്ട് തട്ടിൽ; അനുനയിപ്പിക്കാൻ സതീശൻ; മുഖംതിരിച്ച് സുധാകരൻ!

1

ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്. കോസ്റ്റുഗാര്‍ഡിന്‍റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപാര്‍പ്പിച്ചു.

ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ഗുലാബ്' ചുഴലിക്കാറ്റ് ആന്ധ്രതീരത്തിന് സമീപമെത്തിയിട്ടുണ്ട്. കലിംഗപട്ടണത്തിനും ഗോപാൽപൂരിനുമിടയിലാണ് ഗുലാബ് കര തൊടുക. 95 കിലോമീറ്റർ വരെ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

2

ചുഴലിക്കാറ്റിൻ്റെ ഭാഗമായി കേരളത്തിലും മഴ ലഭിക്കും. സംസ്ഥാനത്തെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞാൽ രണ്ടുദിവസം കഴിയുന്നതോടെ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകും. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

3

തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.

കാലാവസ്ഥ പ്രക്ഷുബ്ധമാവാനുള്ള സാധ്യത മുൻനിർത്തി സെപ്തംബർ 26 മുതൽ 27 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നിലപാടിലുറച്ച് സുധീരൻ; കോൺഗ്രസിന് ഇത് 'കഷ്ടകാല'മോ; പ്രശനം പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾനിലപാടിലുറച്ച് സുധീരൻ; കോൺഗ്രസിന് ഇത് 'കഷ്ടകാല'മോ; പ്രശനം പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

English summary
Hurricane Gulab, which formed in the Bay of Bengal, made landfall near Andhra Pradesh. By the effect of Gulab the wind will reach up to 95 kilometres per hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X